Tag: UAE

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. ഓഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു…

ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും

ദുബായ്: ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ച 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി ഇബ്രാഹിമിന്‍റെ…

യുഎഇയിൽ ഇനി ആരും പട്ടിണി കിടക്കേണ്ട; സൗജന്യ ബ്രഡ് നൽകാൻ മെഷീനുകൾ

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ ഇനി ആർക്കും വിശപ്പോടെ കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ചു. കോവിഡ് കാലത്തെ പോലെ ഇനി എല്ലാ കാലത്തും വിശക്കുന്നവർക്ക്…

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

യു.എ.ഇ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ട്. ലണ്ടനിലെ…

നിർധന കുടുംബത്തിന് വീടിന്റെ കരുതലേകി പ്രവാസി നഴ്സ്

അബുദാബി: ജപ്തി ഭീഷണി നേരിടുന്ന ഒരു ദരിദ്ര കുടുംബത്തിന്‍റെ കടം വീട്ടുകയും ആധാരം വീണ്ടെടുക്കുകയും ചെയ്ത് പ്രവാസി യുവതി. കൊല്ലം പുത്തൂർ ഐവർക്കല സ്വദേശി സിനിയെയും കുടുംബത്തെയും രക്ഷിക്കാൻ മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രിയിലെ നഴ്സുമായ ശോഭന ജോർജ്ജാണ് എത്തിയത്. ഭരണിക്കാവ്…

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. താമസ രേഖകൾ ഇല്ലാത്തവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്…

അതിസമ്പന്നരിൽ മലയാളികളില്‍ ഒന്നാമത് എം. എ യൂസഫലി

ഫോബ്‌സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ 12 മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വർഷത്തെ പട്ടികയിൽ ആഗോളതലത്തിൽ 514-ാം സ്ഥാനത്താണ് യൂസഫലി. 5 ബില്യൺ ഡോളർ ആസ്തിയുമായാണ് എം എ യൂസഫലി ഫോബ്സ്…

ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു; ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന്…

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. സുഹൈൽ അറബികൾക്ക് വെറുമൊരു നക്ഷത്രമല്ല. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന പ്രതീക്ഷയുടെ…