Tag: UAE

ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്

ദുബായ്: ഹോട്ടലുകളുടെ സുവർണ നഗരമായി മാറി ദുബായ്. സന്ദർശകരെ വരവേൽക്കുന്നതിനായി എല്ലാ മാസവും 1,027 പുതിയ ഹോട്ടൽ മുറികൾ സജ്ജീകരിക്കുന്നുണ്ട്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെ പ്രധാന കണ്ണിയായ ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ…

ജനം ഇടപെട്ടു; 40 വർഷം നിലനിന്ന പരസ്യബോർഡ് പുനഃസ്ഥാപിച്ച് അധികൃതർ

ദുബായ്: നാല് പതിറ്റാണ്ടായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഒടുവിൽ അംഗീകരിച്ച് അധികൃതർ. നഗരചിത്രങ്ങൾ നിറച്ച ബോർഡ് കാലാവധി കഴിഞ്ഞതോടെ നീക്കം ചെയ്തതാണ് നഗരവാസികളെ ചൊടിപ്പിച്ചത്. ആദ്യം കെട്ടിട നിർമാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു. അങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.…

യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകൾ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ വീണ്ടും തുറക്കും. ജൂലൈ…

ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് പൊന്നും വില

അബുദാബി: ഹയർ സെക്കൻഡറി സേവ് എ ഇയർ പരീക്ഷ ഗൾഫിലെ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. നാട്ടിൽ 150 രൂപ വാങ്ങുമ്പോൾ യുഎഇയിലെ ഒരു സ്കൂൾ ആവശ്യപ്പെട്ടത് 17,043 രൂപയാണ്. രാജ്യത്ത് സർട്ടിഫിക്കറ്റ് ഫീസ് 340 രൂപ മാത്രമാണെങ്കിലും ഗൾഫിലെ…

മോദിയുടെ ദ്വിരാഷ്ട്ര പര്യടനം നാളെ തുടങ്ങും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര വിദേശ പര്യടനത്തിന് നാളെ തുടക്കമാകും. ജര്‍മനിയിലും യുഎഇയിലുമാണ് അദ്ദേഹമെത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു സന്ദർശനമാണിത്. ആഗോളതലത്തിൽ ഇന്ത്യ ക്രൂഡ് ഓയിലിനെയാണ് ആശ്രയിക്കുന്നത്. പ്രധാനമന്ത്രി ഇതെല്ലാം ലോകത്തെ ബോധ്യപ്പെടുത്തും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ…

ഇനി മുതൽ മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം

ദുബായ്: ദുബായിൽ സ്വകാര്യമേഖലയിൽ മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്.…

യുഎഇയിൽ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഷാര്‍ജ: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാർജയിലെ അൽ ബത്തേഹിൽ പുലർച്ചെ 3.27നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് യുഎഇയിൽ യാതൊരു ആഘാതവും ഉണ്ടാക്കാതെയാണ് ഭൂചലനം അവസാനിച്ചതെന്ന്…

പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാവുന്നു ; ദുബായ് റൺവേ 22ന് തുറക്കും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 22 നു തുറക്കും. ഇതോടെ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറ്റും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് റൺവേയുടെ…

ഇറാനിൽ ഭൂചലനം; യുഎഇ ഉൾപ്പെടെ ഗൾഫിൽ തുടർചലനം

ദുബായ്: തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ. തെക്കൻ ഇറാനിലെ ഹോമോസ്ഗാൻ പ്രവിശ്യയിലെ ചരകിൽ രാവിലെ 10.06 നായിരുന്നു ഭൂചലനം. ദുബായ് നിവാസികളിൽ ചിലർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും…