Tag: Twitter

ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. ട്വിറ്ററിന്‍റെ വെബ് സൈറ്റിലാണ് ഈ പ്രശ്നം ഉടലെടുത്തത്. “എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട,…

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ അറിയിച്ചു. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ…

ട്വിറ്റർ ബ്ലൂ ടിക്ക്; ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

ന്യൂഡല്‍ഹി: ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന എലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുപിഐ ഓട്ടോപേയ്ക്ക് എൻപിസിഐ നിർദ്ദേശം നൽകി. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ അല്ലെങ്കിൽ 662 രൂപ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നാണ് മസ്ക്…

ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പറ്റില്ലെങ്കിൽ പിരിച്ചുവിടും; ട്വിറ്ററില്‍ പരിഷ്‌കാരങ്ങൾ

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക് സ്വീകരിച്ചുവരികയാണ്. ട്വിറ്ററിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന മസ്കിന്‍റെ പ്രഖ്യാപനം ജീവനക്കാർക്ക് വലിയ തിരിച്ചടിയായി.…

പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ വാങ്ങും; തീരുമാനത്തിൽ മാറ്റവുമായി ഇലോൺ മസ്ക്

വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്ന കാര്യത്തിൽ വീണ്ടും തീരുമാനം മാറ്റി. നിശ്ചിത വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്ത മസ്ക് ഇപ്പോൾ നേരത്തെ പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാസങ്ങൾക്ക്…

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും…

എഡിറ്റ് ഓപ്ഷൻ പരീക്ഷിച്ച് ട്വിറ്റർ

ട്വിറ്റർ ഉപയോക്താക്കളുടെ വർഷങ്ങളായുള്ള പരാതികൾക്ക് അറുതിയാകുന്നു. അക്ഷരത്തെറ്റുള്ള ട്വീറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ ട്വിറ്ററിൽ ഇല്ലാത്തത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ട്വിറ്റർ തങ്ങളുടെ സൈറ്റിൽ ട്വീറ്റ് എഡിറ്റ് ചെയ്യാൻ ഒരു ബട്ടൺ കൊണ്ടുവരുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ,…

പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ ഉൾപ്പെടുത്താൻ കഴിയും. ഒരു സമയം ഒരു നോട്ട് മാത്രമേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യാൻ…

പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്.…

നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല

ബെംഗളൂരു: ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 2021ൽ 39 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു…