Tag: Top News

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങിയത്. എന്നാൽ, കേസിൽ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്…

അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധം; യുപിയിൽ യുവതികളെ മർദ്ദിച്ച് പൊലീസ്

ലക്നൗ: ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച യുവതികളെ പൊലീസ് മർദ്ദിച്ചു. അംബേദ്കർ നഗർ ജില്ലയിലെ ജലാൽപൂരിലാണ് സംഭവം. പൊലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് യുപി പൊലീസ്…

സ്റ്റൈൽ കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ

ഹൈദരാബാദ്: സിനിമാ സ്റ്റൈലിൽ ഗുണ്ടൂരിലെ ജനങ്ങളെ കാണാൻ എത്തി തെലുങ്ക് നടനും ജനസേന പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ. ഹൈവേയിലൂടെ ഓടുന്ന കാറിന്‍റെ മുകളിൽ ഇരുന്ന് കാലുകൾ നീട്ടി പുറത്തെ കാഴ്ച കാണുന്ന ‘പവർ സ്റ്റാറി’ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.…

ടാൻസാനിയയിൽ വിമാനം തകർന്ന് വീണു; 15 പേരെ രക്ഷിച്ചു

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തടാകത്തിൽ വിമാനം തകർന്നു വീണു. 49 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കഗേര പ്രവിശ്യയിലെ പൊലീസ്…

കോർപ്പറേഷൻ വിവാദം; തിങ്കളാഴ്ച ഗവർണറെ കാണാൻ ബിജെപി നേതാക്കൾ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് കോർപ്പറേഷനിലെ പ്രശ്നങ്ങൾ അറിയിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 35 കൗൺസിലർമാരും രാജ്ഭവനിലെത്തി ഗവർണറെ കാണും. മേയറെ പാവയാക്കി സി.പി.എം നേതാക്കൾ…

രാജ്ഭവന് ഡെന്റൽ ക്ലിനിക്കിന് വേണ്ടി 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്‍റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവ് പുറപ്പെടുവിക്കും. രാജ്ഭവനിൽ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്‍റൽ…

ഓപ്പറേഷൻ താമര ആരോപണം; തുഷാര്‍ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്

ഹൈദരാബാദ്: എംഎല്‍എമാർക്ക് പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംഘടനാ ചുമതലയുള്ള ബി.എല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഏജന്റുമായി സംസാരിക്കുന്ന ശബ്ദരേഖയെന്നാണ് ടിആര്‍എസിന്റെ…

ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2 വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ജോലി നഷ്ടമായി

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ…

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്

ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം…

ഇമ്രാൻ ഖാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ നടന്ന റാലിക്കിടെ വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത അനുയായികളുമായി സംസാരിച്ചു. മൂന്ന് വെടിയുണ്ടകളേറ്റ അദ്ദേഹം ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “എനിക്കറിയാം അവർക്കെന്നെ കൊല്ലണമെന്ന്. എന്നാൽ അല്ലാഹു എന്നെ സംരക്ഷിക്കുന്നവനാണെന്ന് അവർക്കറിഞ്ഞുകൂടാ. ഞാൻ…