Tag: Top News

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ…

ഷംന കാസിമിനെ തടവിലാക്കാൻ ശ്രമിച്ച 10 പ്രതികളും ഹാജരാകാൻ കോടതി ഉത്തരവ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഷംനയുമായി വിവാഹാഭ്യർത്ഥനയുമായി എത്തിയ ഹാരിസും റഫീഖും ഉൾപ്പെടെ 10 പ്രതികളോടും ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ്…

ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ നളിനി മുരുകൻ തന്നെ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ജയിൽ മോചിതയായ നളിനി, കൊലപാതക ഗൂഢാലോചനയെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകനെയും…

പിണറായിയെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടിയെന്ന ആരോപണം തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം സിപിഎം തള്ളി. “പിണറായി വിജയൻ ഇങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല. എന്നിട്ടല്ലേ” സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ…

ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി

തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നിരവധി മാധ്യമങ്ങൾ ഇവരുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.…

മദ്യപിച്ചെത്തി 12 വയസുകാരനെ അതി ക്രൂരമായി മർദ്ദിച്ച് പിതാവ്

മാവേലിക്കര: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടികുളങ്ങരയ്ക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ചെത്തുന്ന പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ പറഞ്ഞു. ‘ഹൃദയഭേദകമായ രംഗങ്ങൾ…

സാങ്കേതിക സര്‍വകലാശാല വിസിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും രാജ്ഭവൻ നിർദേശം നൽകി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ വി.സി ഗവർണറെ കണ്ട് അറിയിച്ചതിനെ തുടർന്നാണ് നടപടി. ചുമതലയേറ്റ…

ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ

ബ്രസീലിയ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ച് വർഷത്തിനിടെ വികസന രംഗത്ത് ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനവും നവീന ആശയങ്ങളുമാണ് മുന്നോട്ട്…

വി.എസ്.സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉൾപ്പെടുത്തിയില്ല

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിക്കാതെ സി.പി.ഐ. സുനിൽകുമാറിനെ ദേശീയ കൗൺസിലിൽ പരിഗണിക്കുന്നതും സിപിഐ തഴഞ്ഞിരുന്നു. ഇ ചന്ദ്രശേഖരൻ, പി പി സുനീർ എന്നിവർ അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും. എക്സിക്യൂട്ടീവിൽ ജി.ആർ അനിൽ, ആർ രാജേന്ദ്രൻ എന്നിവരടക്കം…

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തു കളഞ്ഞു

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് നീക്കം ചെയ്തു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വിൽപ്പന വില 1,748 രൂപയായി ഉയർന്നു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകൾ അടക്കമുള്ളവ പുതിയ വിലയ്ക്ക് പാചക…