Tag: Top News

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ്…

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ…

വിഴിഞ്ഞം സമരം; മലങ്കര, ലത്തീൻ സഭാ തലവന്മാരുമായി ചർച്ച നടത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാൻ മലങ്കര, ലത്തീൻ സഭകളുടെ മേധാവികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരും സന്നിഹിതരായിരുന്നു. അതേസമയം, വിഴിഞ്ഞത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി.…

മുംബൈയിൽ അക്രമത്തിൽനിന്ന് രക്ഷിച്ചവരോടൊപ്പം ഭക്ഷണം കഴിച്ച് കൊറിയൻ യുട്യൂബർ

മുംബൈ: മുംബൈയിലെ തെരുവിൽ അക്രമത്തിൽ നിന്ന് തന്നെ രക്ഷിച്ച യുവാക്കളെ ദക്ഷിണ കൊറിയൻ യൂട്യൂബർ പരിചയപ്പെടുത്തി. ആദിത്യയെയും അഥർവയെയും കണ്ടെത്തിയ യൂട്യൂബർ ഹ്യോജ്യോങ് പാർക്ക് അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. വീഡിയോയിലൂടെ ഇരുവരെയും ലോകത്തിന് പരിചയപ്പെടുത്താനും യൂട്യൂബർ മറന്നില്ല. സബ് അർബൻ ഖാർ…

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കേരള എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലികാവകാശങ്ങൾ പരിഗണിക്കാനുള്ള മര്യാദ ഇടതുസർക്കാർ കാണിക്കുന്നില്ല.…

എല്ലാ കേസിലും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി; ജഡ്ജി ഹണി എം.വര്‍ഗീസ്

കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സാമൂഹികനീതി…

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും…

ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ; ആശങ്കയറിയിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “സർക്കാർ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ ഇല്ലേ? ഈ വർഷം 137 കേസുകൾ ഉണ്ട്, ഒരു മാസത്തിൽ 10 സംഭവങ്ങളുണ്ട്.”…

പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിന് പുറത്ത് വൻ പ്രതിഷേധം

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാൻ ഗുജറാത്തിലായിരുന്നു.…

വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; ലയനം 2024 മാർച്ചിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും. ടാറ്റാ സൺസിന്‍റെ അനുബന്ധ…