Tag: Top-10

വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ട്രെയിലർ പുറത്ത്. ഒന്നാം ഭാഗത്തിൽ പാൻഡോറയിലെ മായ കാഴ്ചകളുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയ്‌ലർ തെളിയിക്കുന്നു. ചിത്രം ഈ വർഷം ഡിസംബർ 16ന്…

8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം: എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്പളം തിരിച്ചെടുക്കാനാണ് ആലോചന. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം. യു.ജി.സി ചട്ടങ്ങൾ ലംഘിച്ച്…

ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി

ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു. …

കേരളത്തില്‍ മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി ‘കാന്താര’

യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെജിഎഫ്’ എന്ന പീരിയഡ് ആക്ഷൻ ചിത്രം കർണാടകയ്ക്ക് പുറത്ത് കന്നഡ സിനിമയിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായിരുന്നു. അതുവരെ ഒരു കന്നഡ സിനിമയും കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകർ ഒന്നിലധികം തവണ ഈ…

പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58 ൽ…

കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസിനു മറുപടിനല്‍കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നീക്കം. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് വി.സിമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.…

ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രശ്‌നം പരിഹരിച്ചു

ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചു. എന്നാൽ പ്രശ്നത്തിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടത്. സ്ക്രീൻഷോട്ട്…

പേവിഷബാധ നിയന്ത്രണം; ഗോവയുടെ ‘മിഷൻ റാബിസ്’ മാതൃകയാക്കാൻ കേരളം

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി ഗോവയിൽ ‘മിഷൻ റാബിസ്’ സംഘടന നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കേരളം പഠിക്കുന്നു. സംഘടന നടപ്പാക്കുന്ന പദ്ധതികൾ പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ തെരുവുനായ് നിയന്ത്രണ പരിപാടികൾ നടപ്പാക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനപരിചയത്തിൽ 2014ലാണ് ഗോവയിൽ മിഷൻ റാബിസ് ആരംഭിച്ചത്. നായ്ക്കളുടെ…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാതിരിക്കുന്നതും വിപണി മര്യാദകളുടെ ലംഘനമാണെന്ന്…