Tag: Top-10

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…

താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.…

സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക…

മേയർ കത്ത് നൽകിയ വിവാദം; കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപ്പറേഷനിലെ…

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം; സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. ഗവർണർ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. പൊതുവായ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോർട്ടിംഗിലും അതുമായി ബന്ധപ്പെട്ട ചർച്ചയിലും…

അപൂർവ്വ ഭാഗ്യം; 70കാരിക്ക് ഒരേ ദിവസം രണ്ട് ലോട്ടറിയടിച്ചു

അമേരിക്കയിൽ ഒരു സ്ത്രീക്ക് ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഒരു മില്ല്യണയർ ആയി മാറിയത്. 83,43,406 രൂപയാണ് 70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത്. പണം ലഭിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ 2,49,37,514…

മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ കെട്ടിച്ചമച്ചതാണ് കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു. നവംബർ…

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്തയും സർവകലാശാലാ…

രാജ്യത്തെ ആദ്യ വോട്ടര്‍ ശ്യാം സരണ്‍ നേഗി അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. നവംബർ രണ്ടിനാണ് അദ്ദേഹം തപാൽ വോട്ട് രേഖപ്പെടുത്തിയത്. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്…

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർനടപടി സ്വീകരിക്കാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ തേടുന്നു. ഇക്കാര്യത്തിൽ ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാനിൽ നിന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത്…