Tag: Top-10

അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ…

ട്വിറ്ററിന് പിന്നാലെ മെറ്റയും; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ നീക്കം

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഈ ആഴ്ച മെറ്റയിൽ ഒരു വലിയ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന്…

അബദ്ധം പറ്റി മസ്‌ക്; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു

സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഘട്ടത്തിൽ, മസ്ക് ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് ജീവനക്കാരോട് മാത്രം തിരികെ വരാൻ മസ്ക് ആവശ്യപ്പെട്ടു. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അവരുടെ പേരുകൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ്. എന്നാൽ…

കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ.എം റഷീദിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം…

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് വിധി…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി. അതേസമയം വൈസ് ചാൻസലർമാരുടെ…

രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബർ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ…

മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്ര പുരസ്കാരം; KSRTCക്ക് അംഗീകാരം

തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്. ‘സിറ്റി വിത്ത് ദി ബെസ്റ്റ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം’ വിഭാഗത്തിൽ സിറ്റി സര്‍ക്കുലര്‍…

പുള്ളാവൂരില്‍ റൊണാള്‍ഡോയും; മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരം

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട് ഔട്ട് ഉയർത്തിയത്. ഒരു ഉത്സവാന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്ത് നിലനിൽക്കുന്നത്. മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ…

ആസ്തി 2.26 ലക്ഷം കോടി; തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്തു വിവരം പുറത്ത്

തിരുപ്പതി: തിരുപ്പതി ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ആണ് പുറത്തുവിട്ടത്. വിവിധ ദേശസാൽകൃത ബാങ്കുകളിൽ 5,300 കോടി രൂപയുടെ 10 ടണ്ണിലധികം സ്വർണ്ണ നിക്ഷേപവും…