Tag: Top-10

ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരൻ; കോടമ്പാക്കത്തെ കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്

ചെന്നൈയിൽ ക്ലോക്കുകളുടെ കലവറ സൃഷ്ടിച്ച റോബർട്ട് കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്. ഈ മാസം 3ന് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യം അതിനായി ചെലവഴിച്ചുവെന്നും വിലയിരുത്തി.…

നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല

ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ എന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർഎസ്എസ് പ്രവർത്തകനും കൂട്ടരും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ. ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ജീവനൊടുക്കിയിരുന്നു. ഇയാളുടെ…

ഫെബ്രുവരി മുതൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 90% കുറവ്

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 9,400 ലധികം മരണങ്ങൾ മാത്രമാണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്ന് ഡയറക്ടർ…

പേവിഷബാധ; വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് കൈമാറി, മരിച്ചവരിൽ 15 പേർ കുത്തിവെപ്പെടുത്തില്ല

തിരുവനന്തപുരം: കേരളത്തിലെ പേവിഷബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. 2022 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ പേവിഷബാധയേറ്റ് മരിച്ച 21 പേരുടെ മരണങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയാണ് സമിതി…

ടി20 ലോകകപ്പ്; തകർപ്പൻ റെക്കോർഡ് നേടി ബാബറും റിസ്വാനും

സിഡ്നി: ടി20 ലോകകപ്പിന്‍റെ ഫൈനലിലേക്ക് പാകിസ്ഥാനെ നയിച്ച തകർപ്പൻ ഇന്നിംഗ്സുകൾക്കൊപ്പം ബാബർ അസമും മുഹമ്മദ് റിസ്വാനും മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ റെക്കോർഡ് ആണ് പാക് ഓപ്പണിങ് സഖ്യം നേടിയത്. ബാബറിന്‍റെയും…

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും. ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’…

ഐസിസിയുടെ മികച്ച ബാറ്റ്സ്മാൻ; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്

ടി20 താരങ്ങളിൽ ഏറ്റവും മികച്ച ബാറ്ററായി വീണ്ടും സൂര്യകുമാർ ‍യാദവ്. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിൽ സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തി. അർഷ്ദീപ് സിംഗ് സ്ഥാനം മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 225 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്.…

നീരവ് മോദിയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി; ഇന്ത്യയ്ക്ക് കൈമാറും

ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ ചില തടസങ്ങൾ കൂടിയുണ്ടെന്നാണ് വിവരം.…

ദേശീയ പ്രാധാന്യമുള്ള പരിപാടികള്‍ക്ക് 30 മിനിറ്റ്; ചാനലുകള്‍ക്ക് മാർഗനിർദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിവിഷൻ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ദേശീയതാത്പര്യം മുന്‍നിർത്തിയുള്ളതും ദേശീയ പ്രധാന്യമുള്ളതുമായ പരിപാടികൾക്കായി ചാനലുകൾ 30 മിനിറ്റ് മാറ്റിവയ്ക്കേണ്ടിവരും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ /…