Tag: Top-10

ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിരലിലെണ്ണാവുന്ന ആളുകളുടെ പ്രവർത്തനങ്ങൾ സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സേനയ്ക്കില്ല. അവരുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഇല്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിമാനപൂര്‍വം തലയുയർത്തി നിൽക്കുന്ന…

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.…

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. ചെന്നൈയിലെ 184 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യത്തെ…

അവതാര്‍ 2 മലയാളത്തിലും ഡബ്ബ് ചെയ്യും; പ്രഖ്യാപനവുമായി നിര്‍മാതാവ്

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ;ദ വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോ വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചിത്രം ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നും…

21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് 8 ഭ്രൂണങ്ങൾ

21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തി. ഭ്രൂണങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് സെന്‍റീമീറ്റർ വരെ വലുപ്പമുണ്ട്. ജാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ സംഭവം നടന്നത്. വയറ്റിൽ സിസ്റ്റുകൾ പോലെ കെട്ടിക്കിടന്ന ഈ ഭ്രൂണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം…

ബാറ്റ്മാൻ്റെ ശബ്ദം; നടൻ കെവിൻ കോൺറോയ് അന്തരിച്ചു

ബാറ്റ്മാൻ്റെ ശബ്ദ നടൻ കെവിൻ കോൺറോയ് അന്തരിച്ചു. 66 വയസായിരുന്നു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ മരണ വാർത്ത വാർണർ ബ്രദേഴ്സ് ആനിമേഷനും സ്ഥിരീകരിച്ചു. 1992…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് ഇന്ന് രാവിലെയാണ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസായതിനാൽ ശുപാർശയ്ക്കായി രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഗവർണറുടെ നിലപാട്. രാഷ്ട്രപതിക്ക്…

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇടുക്കി ഉൾപ്പടെ മിക്ക ഇടങ്ങളിലും ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും സെക്രട്ടേറിയറ്റിൽ ധാരണയായി. അതേ സമയം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.…

ചെലവ് ചുരുക്കാൻ ആമസോൺ; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി, സ്ഥാപനങ്ങളുടെ പ്രവർത്തനവും ലാഭനഷ്ടവും സംബന്ധിച്ച പരിശോധനയ്ക്ക്…