Tag: Top-10

മില്‍മയുടെ വില കൂടും; 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. കാർഷിക, വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്‍റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.…

കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടും പൊലീസ് സേനയിൽ ക്രിമിനൽ സ്വാധീനം കൂടുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാൻ കുറ്റവാളികളായ പൊലീസുകാർക്ക് അവസരം നൽകുന്നത് സേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. കേരള പൊലീസ് സേനയിൽ 744 ക്രിമിനല്‍…

പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത് പെരുമന…

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ.…

തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രി സ്ഥാനമെന്ന റെക്കോർഡ് നേടി പിണറായി

തിരുവനന്തപുരം: തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്‍റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച്…

കുഫോസിലെ വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; നിർണായക വിധി ഗവർണർ–സർക്കാർ പോരിനിടെ

കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ്…

ഔദ്യോ​ഗിക ഓസ്കാർ എൻട്രി ചിത്രം നിരോധിച്ച് പാകിസ്ഥാൻ

പാക്കിസ്ഥാൻ: സലിം സാദിഖിന്‍റെ നിരൂപക പ്രശംസ നേടിയ ‘ജോയ്ലാൻഡ്’ എന്ന ചിത്രത്തിന് പാകിസ്ഥാൻ വിലക്കേർപ്പെടുത്തി. 2023 ലെ പാകിസ്ഥാന്‍റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ…

സൗദി നിയോം നഗരത്തിൽ ഇനി പറക്കും ടാക്സികളും

റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു…

ഐഎസ്‌എൽ; ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം ജയം. ഇന്ന് ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാൻ ലൂണ(42-ആം മിനുട്ടിൽ) ദിമിത്രിയോസ് ഡയമന്റക്കൊസ്(45-ആം മിനുട്ടിൽ) ഇവാൻ കല്യുഷ്‌നി(52-ആം മിനുട്ടിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.

തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തിനകം പരിശോധിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി…