Tag: Top-10

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗാന്ധിജിയുടെ ചെറുമകൻ

ഷെഗോൺ: മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ യാത്രയ്‌ക്കൊപ്പം ചേർന്നത്. ഷെഗോണിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് ഇന്നലെ…

നിയമനവിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎമ്മിനെ പിടിച്ചുകുലുക്കിയ നിയമന വിവാദങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനം. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, പാര്‍ലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുകൾ അടങ്ങിയ കത്ത് വിവാദമായതിൽ സംസ്ഥാന…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ; ദുബായിൽ വരുന്നു ‘ബുർജ് ബിൻഹാട്ടി’

ദുബായ്: ജേക്കബ് & കോ റെസിഡൻസസ് ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറായ ബുർജ് ബിൻ‌ഹാട്ടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ് എന്ന പേരിലാണ്…

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്.…

വാഹനങ്ങളുടെ നിറം മാറ്റിയുള്ള ഫുട്‌ബോള്‍ ആരാധന വേണ്ട; നടപടിയുമായി എം.വി.ഡി

കോഴിക്കോട്: നിങ്ങൾ ഒരു കനത്ത ഫുട്ബോൾ ആരാധകനായിരിക്കാം. ലോകകപ്പിന്‍റെ ആവേശകരമായ നിമിഷം കൂടിയാണിത്. എന്നാൽ നിങ്ങൾ വാഹനത്തിന്‍റെ നിറം മാറ്റി റോഡിൽ പോയാൽ, കളി മാറും. വാഹനങ്ങൾ ഉടമകളുടെ പ്രിയപ്പെട്ട ടീമിന്‍റെ നിറത്തിൽ പെയിന്‍റ് ചെയ്ത് റോഡിലിറക്കുന്നത് പതിവായതിനെ തുടർന്നാണ് അധികൃതരുടെ…

രാഹുല്‍ ഗാന്ധിക്ക് വധഭീഷണിയുമായി അജ്ഞാതന്റെ കത്ത്

ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയ രാഹുൽ ഗാന്ധിക്ക് അജ്ഞാതന്‍റെ വധഭീഷണി കത്ത് ലഭിച്ചു. ജുനി ഇൻഡോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽ നിന്നാണ് കത്ത് കണ്ടെടുത്തത്. നഗരത്തിൽ പലയിടത്തും ബോംബ് സ്ഫോടനം നടത്തുമെന്ന് കത്തിൽ ഭീഷണിയുണ്ട്.…

മന്ത്രിയെ പുറത്താക്കാനുള്ള അധികാരം തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മന്ത്രിമാരെ പുറത്താക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രാദേശികവാദത്തിൽ അധിഷ്ഠിതമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാനാണ് ധനമന്ത്രിക്കെതിരായ തന്‍റെ പ്രീതി പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പരാമർശവുമായി ബന്ധപ്പെട്ട് തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്…

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ പുസ്തകം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെയുടെ പുസ്തകം യൂറോപ്പിലെ രാഷ്ട്രീയ ചർച്ചാ വിഷയമായി. ‘ദി അബ്ഡക്ഷന്‍ ഓഫ് ദി മറീന്‍’ എന്ന പുസ്തകത്തിൽ, ഷൂട്ടിംഗിന് മുമ്പും ശേഷവുമുള്ള സംഭവങ്ങൾ ഒരു…

പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെട്ട പട്ടിക പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ…