Tag: Top-10

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം; സൂര്യകുമാറിന് സെഞ്ചുറി

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ…

നൂറോളം മോഡിഫിക്കേഷനുകൾ, കണ്ണിൽ വരെ ടാറ്റൂ; റെക്കോർഡ് നേടി ദമ്പതികൾ

തെക്കേ അമേരിക്കൻ ദമ്പതികൾ തങ്ങളുടെ ശരീരത്തിൽ നൂറോളം മാറ്റങ്ങൾ വരുത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഇരുവരും തങ്ങളുടെ ശരീരത്തിൽ 98 മാറ്റങ്ങൾ വരുത്തിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. ടാറ്റൂ, മൈക്രോഡെർമലുകൾ, ബോഡി…

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. മയ്യത്ത്…

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ ജയം

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. പതിനെട്ടാം മിനിറ്റിൽ ദിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച…

രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ

ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി. നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ…

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ്…

ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍

ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ…

പിരിച്ചു വിടൽ പാതയിൽ സൊമാറ്റോയും; പുറത്താക്കുക 4% പേരെ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 4.5…

ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡിംഗിൽ ഇന്ത്യ മൂന്നാമത്; ഒന്നാമനായി യുഎസ്

എഫ്ടിഎക്സിന്‍റെ തകർച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവർത്തന രീതി ചൂടേറിയ ചർച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്‍റർനാഷണൽ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ്…

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സർക്കാർ; നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സർക്കാർ. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. തുടര്‍നടപടി കേന്ദ്ര അനുമതി ഉണ്ടെങ്കില്‍…