Tag: Top-10

ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ

കൊച്ചി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല. അതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. സർവകലാശാലകളുടെ…

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ; സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ചിലവ്

തിരുവനന്തപുരം: മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്…

ഖത്തർ ലോകകപ്പ്; ജേതാക്കൾ നേടുക ടി20 ചാമ്പ്യന് കിട്ടിയതിന്റെ 25 ഇരട്ടി

ദോഹ: ഇന്ന് ഖത്തറിൽ ഫുട്ബോൾ ഉത്സവത്തിന് തുടക്കമാകുന്നു. അടുത്ത 29 ദിവസം 32 ടീമുകൾ സ്വർണ്ണ കിരീടത്തിനായി മത്സരിക്കും. ഡിസംബർ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലാണ് എല്ലാ ടീമുകളും കണ്ണുവെക്കുന്നത്. എന്നാൽ കിരീടവിജയത്തോടൊപ്പം, ഓരോ ടീമിനെയും വലിയ സമ്മാനത്തുക കാത്തിരിക്കുന്നു.…

ലോകകപ്പിന് കൊടിയേറി; ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് കൊടിയേറി. ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം എന്ന് അറിയേണ്ട. സപോർട്ട്സ് 18, സപോർട്ട്സ് 18 എച്ച്ഡി ചാനലുകളിലും ജിയോ സിനിമയിൽ സൗജന്യമായും ലോകകപ്പ് കാണാം. കേരള വിഷനിൽ ചാനൽ നമ്പർ 777ലും, ടാറ്റാ…

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ച; മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ തിരക്ക് കുറവ്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. ഇന്ന് 48,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ലധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നടപന്തലിലും സോപാനത്തും മുൻ ദിവസങ്ങളെ…

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു; പഴയ ട്വീറ്റുകളും തിരിച്ചെത്തി

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് 2021 ൽ ട്വിറ്ററിന്‍റെ മുൻ ഉടമകൾ ട്രംപിന്‍റെ അക്കൗണ്ടിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്റർ ഉടമ ഇലോൺ…

ശശി തരൂരിനെ വച്ച് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്

കണ്ണൂര്‍: ശശി തരൂരിനെ വച്ച് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ നടപടി ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ…

സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ; കോഴിക്കോട് വേദിയാവും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക.…

കാലാവസ്ഥ ഉച്ചകോടി; വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന്മേൽ ധാരണ

ഷറം അൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര വികസ്വര രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 27) ധാരണ. മാലിദ്വീപ് പരിസ്ഥിതി മന്ത്രി അമിനത്ത് ഷോണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പിന് ശേഷം…

സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഖാലിദ് ജാവേദിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 25 ലക്ഷം രൂപയും…