Tag: Top-10

സംസ്ഥാനത്ത് മദ്യ വില കൂട്ടും; വിൽപ്പന നികുതി 2% വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ്…

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന് വില വര്‍ധിച്ചേക്കും; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57…

സാനിറ്ററി പാഡുകളിൽ ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന രാസവസ്തുക്കളെന്ന് പഠനം

മിക്ക സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഇന്ത്യയിലെ സാനിറ്ററി പാഡുകളിൽ ഉണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. ഇന്‍റർനാഷണൽ പൊല്യൂട്ടന്റ്‌സ്…

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം…

ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം

ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന്…

എംഎല്‍എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട്…

2030ഓടെ മനുഷ്യന് ചന്ദ്രനിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് നാസ

2030ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവനായ ഹോവാർഡ് ഹു. മനുഷ്യന് ഉതകുന്ന ആവാസ വ്യവസ്ഥ ചന്ദ്രനിൽ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, മനുഷ്യനെ ജോലിയിൽ സഹായിക്കാനായി ചുറ്റും റോവറുകൾ വരെ ഉണ്ടാകും എന്നും…