Tag: Top-10

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ വിജയം; ബംഗ്ലാദേശിന് പരമ്പര

ധാക്ക: ഇഷാൻ കിഷൻ ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയും, വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടിയ മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ വിറപ്പിച്ചു.…

കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായ് : വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബായിൽ എത്തിയതായിരുന്നു ഷൈൻ. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം.…

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി ഉഷ; പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ സുപ്രീം കോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉഷ…

രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം,…

ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. യുവതാരം ഇഷാൻ കിഷൻ 126 പന്തിൽ ഇരട്ടസെഞ്ചുറി കുറിച്ചു. 23 ഫോറും 9 സിക്സറുമാണ് നേടിയത്. ഇഷാന്റെ ഇരട്ട സെഞ്ചുറി മികവിൽ ഇന്ത്യ 40.1ആം ഓവറിൽ 340/3 എന്ന നിലയിലാണ്. തുടക്കത്തിലെ ഓപ്പൺ…

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർദേശങ്ങൾ നൽകി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 75,000 ത്തിലധികം തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം. ആൾക്കൂട്ടം നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൊതു അനൗൺസ്മെന്‍റ് സംവിധാനത്തിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.…

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും രാജ്യത്തെ ആദ്യത്തെ ഗേറ്റ്‌വേയും ആകാനൊരുങ്ങി സിയാൽ  

കൊച്ചി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, രാജ്യത്തെ…

ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്‍റർ ഏജൻസി സ്പേസ് ഡെബിസ് കോർഡിനേഷൻ കമ്മിറ്റിയിൽ (ഐഎഡിസി) സജീവ അംഗമാണ് ഇന്ത്യ.…

മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു; കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. വരും മണിക്കൂറുകളിൽ വടക്കൻ അറബിക്കടലിൽ കേരളത്തിലൂടെയോ കർണാടകത്തിലൂടെയോ കൂടുതൽ…

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്. കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക…