Tag: Top-10

അവതാർ-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല; റിലീസിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ…

കർണാടകയിൽ എൻജിനീയറിങ് വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്‌പെൻഷൻ

മംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് പ്രൊഫസർ രവീന്ദ്രനാഥ് റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഹംസയെ…

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി…

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. മങ്കിപോക്സ്…

കരുത്ത് കാട്ടി ഘാന; ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34–ാം മിനിറ്റിലും…

ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും: കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡാറ്റാ പരിരക്ഷാ ബിൽ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഉചിതമായ പരിരക്ഷ നൽകുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റാ പരിരക്ഷാ ബിൽ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ,…

ഫിഫ ലോകകപ്പ്; സെർബിയ-കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ സെർബിയ, കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത് 29–ാം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റെലേറ്റൊ ആണ് കാമറൂണിന് വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ 29–ാം മിനിറ്റിൽ…

ഒരോവറില്‍ 7 സിക്‌സർ; ഋതുരാജ് ഗെയ്ക്ക്‌വാദിന് റെക്കോർഡ്

അഹമ്മദാബാദ്‌: വിജയ് ഹസാരെ ട്രോഫിയിൽ സ്റ്റാറായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ഗെയ്ക്ക്‌വാദ് ഒരോവറിൽ ഏഴ് സിക്സറുകളാണ് അടിച്ചത്. മത്സരത്തിൽ അദ്ദേഹം ഇരട്ട സെഞ്ച്വറിയും (220) നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു താരം ഒരു ഓവറിൽ…

സമ്പന്നര്‍ ഇന്ത്യ വിടുന്നു; സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

ഇന്ത്യൻ സമ്പന്നർ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് നിരക്കിൽ നേരിയ കുറവുണ്ടായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെൻലി ആൻഡ് പാർട്ണേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം…

സംസ്ഥാനത്ത് ഇനി ഡിഗ്രി 4 വർഷം; പരിഷ്കാരം അടുത്ത വർഷം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ…