Tag: Top-10

ഉച്ചഭക്ഷണ പദ്ധതി; സ്കൂളുകളിൽ പരിശോധന നടത്തും

തിരുവനന്തപുരം: സ്കൂളുകളിലുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ, വിവിധ വകുപ്പുകൾ സംയുക്തമായി സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ…

കേരളത്തിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ ‘ഡ്രൈ ഡേ’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും മറ്റ് നനഞ്ഞ വസ്തുക്കളും വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി വെള്ളിയാഴ്ചകളിൽ…

സ്‌കൂളുകളിൽ പരിസ്ഥിതി ദിനം നാളെ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (തിങ്കൾ) പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി…

നിയമലംഘനം ചെറിയതായാലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും

പാലക്കാട്: അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകളും നടപടികളും ശക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണത്തിൽ…

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. അടുത്ത ചൊവ്വാഴ്ച മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥാ…

“5 വർഷത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും പട്ടയം നൽകും”

തിരുവനന്തപുരം: തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടാപ്പർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനത്ത് ഭൂമിയുള്ളിടത്തെല്ലാം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ ഒരൊറ്റ തണ്ടപേരിൽ ലഭിക്കും. വിവിധ സർക്കാർ…

രാജ്യത്ത് 4270 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരണമടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ ഇളവാണ് പ്രതിദിന കേസുകൾ വർദ്ധിക്കാൻ കാരണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം എൻ കെ അറോറ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ രോഗികളുടെ…

കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം എന്നിവരുടെ ഛായാചിത്രങ്ങളും നോട്ടുകളിൽ ഉൾപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം ആർബിഐ ഇതിനായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ വാട്ടർമാർക്ക് ചിത്രങ്ങൾ…

ജൂൺ 5; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ‘ലോക പരിസ്ഥിതി ദിനം’. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ജൈവവൈവിധ്യത്തിന്റെ അപചയം തടയാനും…

ട്രെയിനിൽ ഇനി ലഗേജിന് നിയന്ത്രണം ; അധിക ലഗേജിന് പണം നല്‍കണം

ന്യൂഡല്‍ഹി: വിമാന സർവീസുകൾക്ക് സമാനമായി ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് നിയന്ത്രണം വരുന്നു. റെയിൽവേയുടെ ലഗേജ് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. അനുവദനീയമായതിലും കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ യാത്രക്കാർ ഇനി പണം നൽകേണ്ടിവരും. ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്താൽ പിഴ…