Tag: Top-10

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ; ഇന്ന് മുതൽ ജൂൺ 18 വരെ

തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും.…

കേരളത്തിൽ മഴ കനക്കുന്നു; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്…

ഹർത്താൽ; വയനാട്ടിലും, ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഹർത്താൽ

വയനാട് : സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തികളിലും ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.…

രാഹുൽ ഗാന്ധിയെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. ഇതുവരെ 30 മണിക്കൂറോളം രാഹുലിനെ…

‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി…

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാൽ ആണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർഥിയായേക്കും

ദില്ലി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിയായേക്കും. ഗോപാൽ കൃഷ്ണയുടെ പേര് ഇടതുപാർട്ടികൾ ആണ് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനാണ് അദ്ദേഹം. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇടതുപാർട്ടികൾ പേരുകൾ നിർദേശിച്ചത്. അതേസമയം, പശ്ചിമ…

നിയമപഠനവും പ്രാദേശിക ഭാഷയിലാകും; 2023-24 ഓടെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിനു പിന്നാലെ പ്രാദേശിക ഭാഷയിൽ നിയമപഠനം അവതരിപ്പിക്കാനുള്ള പദ്ധതി 2023-24 ഓടെ പ്രാബല്യത്തില്‍ വരും. യു.ജി.സിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്…