Tag: Thiruvananthapuram News

അനാരോഗ്യം; ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം : ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരള സഭയിൽ വായിക്കും. നേരിയ പനിയും ശബ്ദതടസ്സവും കാരണം ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരള…

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി; 4 പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു കരിങ്കൊടി പ്രതിഷേധം. ഇ.എം.എസ് അക്കാദമിയിൽ സി.പി.എം നവകേരള സദസ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ, പേയാട് ഭാഗത്തുവച്ച് യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വിളപ്പിൽശാല ജംഗ്ഷനിൽ മുഖ്യമന്ത്രി മടങ്ങുമ്പോൾ യൂത്ത്…

‘ജനങ്ങളോടുള്ള വെല്ലുവിളി’; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇന്ന് സംഭവിച്ചത്…

മുഖ്യമന്ത്രിക്കായി തലസ്ഥാനത്ത് വൻ സുരക്ഷ; നഗരത്തിൽ 380 പൊലീസുകാർ

തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് കനത്ത പൊലീസ് സുരക്ഷ. സിറ്റി പോലീസ് കമ്മീഷണർക്കാണ് സുരക്ഷാ ചുമതല. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 380 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ അസിസ്റ്റൻറ് കമ്മീഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലാണ്. വിമാനത്താവളം മുതൽ…

മണിച്ചനൊപ്പം പുറത്തിറങ്ങുന്നവരിൽ ബലാത്സംഗക്കേസ് പ്രതികളും, രാഷ്ട്രീയ തടവുക്കാരും

തിരുവനന്തപുരം: സർക്കാർ ശുപാർശ പ്രകാരം വിട്ടയക്കുന്ന 33 തടവുകാരിൽ രണ്ട് പേർ ബലാത്സംഗക്കേസിലെ പ്രതികൾ. മകളെ ബലാത്സംഗം ചെയ്ത വ്യക്തിയും ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വ്യക്തിയും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുപ്പന മദ്യദുരന്തക്കേസിലെ ഒന്നാം…

സ്വര്‍ണ കള്ളക്കടത്തു കേസ്; പ്രതിരോധ തന്ത്രമൊരുക്കാൻ എല്‍ഡിഎഫ് യോഗം

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം കത്തി നിൽക്കെ ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. വിവാദങ്ങളെ നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പതിവിലും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയ്ക്ക് പിന്നിലെ…

കെഎസ്ആർടിസിയിൽ ഇന്നുമുതല്‍ വീണ്ടും സമരം; സർവീസ് മുടങ്ങില്ല

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ വീണ്ടും പണിമുടക്കും. സിഐടിയുവും ഐഎൻടിയുസിയും രാവിലെ മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ സമരം ആരംഭിക്കും. അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കുന്നത്. നാളെ എഐടിയുസിയുടെ സമര കൺവെൻഷൻ…

തിരുവനന്തപുരത്ത് 2 കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം എൽഎംഎസ് എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികൾക്ക് പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതൽ സാമ്പിളുകൾ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളിൽ…