Tag: Terrorists

ഐഎസ് തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു

ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ് സ്വദേശിയായ ഹാഷിമി ദൈവത്തിന്‍റെ ശത്രുക്കളുമായുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്ന് ശബ്ദസന്ദേശത്തിൽ…

കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്ഫോടനം; കൊച്ചിയിൽ അടിയന്തര യോഗം വിളിച്ച് ഏജൻസികൾ

കൊച്ചി: കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേരും. ചൊവ്വാഴ്ച കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ ആസ്ഥാനത്താണ് യോഗം. റോ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് വിവരം. കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതൽ…

മംഗളൂരുവിലെ സ്‌ഫോടനം; തീവ്രവാദബന്ധം സ്ഥിരീകരിച്ച് പൊലീസ്

മംഗളൂരു: മംഗളൂരുവിലെ സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും…

ജമേഷ മുബിന്‍ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച്

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. ജമേഷ മുബിൻ തന്‍റെ ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ സ്ഫോടകവസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ വസ്ത്രങ്ങൾ ആണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അന്വേഷണ സംഘം…

ചെങ്കോട്ട ഭീകരാക്രമണം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി…

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും…

ഭീകരത തുടരുന്ന പാക്കിസ്ഥാനോട് ചർച്ചയില്ല; കശ്മീരിൽ തിരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും…

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയുമായി ബന്ധമുള്ള പത്ത് പേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാക് പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ…

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ഉധംപൂരിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുകയാണ്. രണ്ട് സമയത്ത് രണ്ട് ബസുകളിലായി നടന്ന…

പാക്ക് ഭീകരനെ കരിമ്പട്ടികയിലാക്കാൻ യുഎസും ഇന്ത്യയും; തടസവുമായി ചൈന

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനു തടസമിട്ട് ചൈന. ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുസിന്റെയും ഇന്ത്യയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 4 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചൈന ഇതേ നീക്കം നടത്തുന്നത്. ലഷ്കറെ…