Tag: Teesta Setalvad

ഗുജറാത്ത് കലാപം: തീസ്തയ്ക്കും ആര്‍.ബി ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് തീസ്ത സെതൽവാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവർ അഹമ്മദാബാദ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. 2002ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിരപരാധികളെ പ്രതി ചേർക്കാൻ വ്യാജരേഖ ചമച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ജൂൺ 25…

ഗുജറാത്ത് കലാപക്കേസ്: ടീസ്തയുടെയും, ശ്രീകുമാറിന്റെയും ജാമ്യ ഹർജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഗുജറാത്ത് അഡീഷണൽ പ്രിൻസിപ്പൽ കോടതിയാണ് ഹർജി പരിഗണിക്കുക. ഉത്തരവ് പൂർണമായും തയ്യാറാകാത്തതിനാൽ ഹർജി പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിവച്ചതായി അഡീഷണൽ…

ടീസ്ത സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍; 14 ദിവസത്തേക്കാണ് റിമാൻഡ്

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡില്‍ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; യു.എന്നിനെതിരെ ഇന്ത്യ

ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ.യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടന്നും ഇന്ത്യ പറഞ്ഞു. ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരായ നിയമനടപടിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവച്ച കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് മോദിയുടെ ലക്ഷ്യം: ആര്‍.ബി.ശ്രീകുമാര്‍

ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. ലക്ഷ്യം എന്താണെന്നും അത് എങ്ങനെ നേടാമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു. അറസ്റ്റിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

ടീസ്റ്റയുടെയും സുബൈറിന്റെയും അറസ്റ്റില്‍ പ്രതികരിച്ച് ബിജെപി

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ്, ഫാക്ട് ചെക്കിംഗ് മീഡിയ ആൽട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനെതിരെ ബി.ജെ.പി. വിഷലിപ്തമായ അന്തരീക്ഷത്തിലാണ് ഇവർ ജീവിക്കുന്നതെന്നും അതുകൊണ്ടാണ് അവരിലൊരാളെ അറസ്റ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ പ്രതിഷേധിക്കുന്നതെന്നും…

“കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് പിന്തുടരുന്നത്”

ഡൽഹി: കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ ചട്ടങ്ങളല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് താൻ പിന്തുടരുന്നതെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ.ബി. ശ്രീകുമാര്‍. വ്യക്തിപരമായ കൂടുതൽ നഷ്ടങ്ങളും പീഡനങ്ങളും ഉണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് ആശങ്കയുളവാക്കുന്നത്; ഐക്യരാഷ്ട്ര സഭ

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ മേരി ലോവറാണ് ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. “വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ടീസ്റ്റയ്ക്ക് ശക്തമായ ശബ്ദമുണ്ട്. മനുഷ്യാവകാശങ്ങൾ…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അപലപിച്ച് സി.പി.ഐ.എം

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) അപലപിച്ചു. മനുഷ്യാവകാശ സംരക്ഷകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച സി.പി.ഐ(എം) അവർക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ടീസ്തയ്ക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും അറസ്റ്റിൽ

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറും അറസ്റ്റിൽ. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും സമാനമായ കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം…