Tag: Tamilnadu

ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില്‍ കർഷകനേതാവ് തീകൊളുത്തി മരിച്ചു

ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിലാണ് സംഭവം. ഡിഎംകെയുടെ കർഷക സംഘടനയുടെ മുൻ നേതാവായിരുന്നു…

സഹപാഠി നൽകിയ ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: സഹപാഠി നൽകിയ ആസിഡ് കലർന്ന ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു. രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ച വിദ്യാർത്ഥി മരണത്തോട് മല്ലിടുകയാണ്. കേരള തമിഴ്‌നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ കീഴിൽ വരുന്ന കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്‍റെയും…

ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവ്; കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്റ്റാലിൻ

ന്യൂ ഡൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖാവ് കോടിയേരി ബാലകൃഷ്ണൻ തത്വങ്ങളുടെ നേതാവായിരുന്നു. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു. 1975-ലെ പ്രതിസന്ധിക്കാലത്ത് മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നതും…

ആർഎസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന്…

തമിഴ്നാട്ടില്‍ ബിജെപി-ഹിന്ദുമുന്നണി പ്രവര്‍ത്തകർ നടത്തുന്ന സമരത്തില്‍ വ്യാപക അക്രമം

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാജ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സനാതന…

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍

തെങ്കാശി: ദളിതർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് പറഞ്ഞ തമിഴ്നാട്ടിലെ കടയുടമയെ അറസ്റ്റ് ചെയ്തു. തെങ്കാശി ശങ്കരൻ കോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ…

ചെസ് ഒളിമ്പ്യാഡ്: ‘പരസ്യത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രം ഉള്‍പ്പെടുത്തണം’

ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന 2022ലെ ചെസ്സ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെയും ചിത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി…

തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി

തമിഴ്‌നാട്: ഈ മാസം 28, 29 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തും തമിഴ്നാടും സന്ദർശിക്കും. ജൂലൈ 28ന് ഗുജറാത്തിലെ സബർ ഡയറി സന്ദർശിക്കുന്ന പ്രധാനമന്ത്രി 1000 കോടിയിലധികം രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഈ പദ്ധതികൾ പ്രാദേശിക…

തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും അമ്മയുടെ ശകാരവുമാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ…

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന…