Tag: Supreme court

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി മോചിതയായി

ചെന്നൈ: സുപ്രീം കോടതി വിട്ടയച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിൽ മോചിതയായി. ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെയും ഇന്ന് മോചിപ്പിക്കും. എന്നാൽ ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലേക്ക്…

കൊളോണിയൽ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ ദുർബലപ്പെടുത്തുന്ന കൊളോണിയൽ കാലഘട്ടത്തിലെ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതി. കേരള പൊലീസ് ആക്ട്, മദ്രാസ് പൊലീസ് ആക്ട് തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങൾ ക്രമസമാധാനപാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക്…

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി. ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർഥ കരങ്ങൾ കണ്ടെത്തുന്നില്ലെന്നും വമ്പന്മാർ രക്ഷപ്പെടുമ്പോൾ ചെറുകിടക്കാർ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ലഹരി കടത്തിൽ ഉൾപ്പെട്ട എല്ലാ കണ്ണികളെയും പിടികൂടാൻ സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം…

ഹൈക്കോടതി വധശിക്ഷ ശരിവച്ച ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി വധശിക്ഷ ശരിവച്ച ബലാത്സംഗക്കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതെ വിട്ടു. ഡൽഹിയിൽ 19കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഹരിയാനയിലെ ഗ്രാമത്തിലെ വയലിൽ തള്ളിയ കേസിലെ 3 പ്രതികളെയാണ് സുപ്രീം കോടതി വെറുതെ വിട്ടത്. 2012ൽ…

ട്വിറ്ററിന് പിന്നാലെ മെറ്റയും; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ നീക്കം

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഈ ആഴ്ച മെറ്റയിൽ ഒരു വലിയ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന്…

മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുന്നാക്ക…

മറ്റാവശ്യങ്ങള്‍ക്ക് പട്ടയ ഭൂമി ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാൻ കേരളം

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നൽകിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം…

പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന…

ചെങ്കോട്ട ഭീകരാക്രമണം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി…

പ്രവാസികൾക്ക് വോട്ട്; എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ…