Tag: Supreme court

തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയൽ; തിരക്ക് കൂട്ടിയതെന്തിനെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. നാല് പേരിൽ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന മേയ് 15 മുതൽ നവംബർ 18…

കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സുപ്രിം കോടതിയിൽ പുനർനിയമനം നൽകി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ പുനർ നിയമനം നൽകി. സ്റ്റാൻഡിംഗ് കൗൺസൽമാരായ സി കെ ശശിയെയും, നിഷെ രാജൻ ഷോങ്കറിനെയും മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ…

പട്ടയഭൂമി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം കോടതിയെ അറിയിച്ചു. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964…

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. പരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്ന ഡോ. ജോ…

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി അപ്രസക്തമായെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിലെ നിയമപ്രശ്നങ്ങൾ കോടതി പരിഗണിക്കണമെന്ന…

മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ കേരളത്തിന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കാനാകില്ലെന്ന കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്‍റെ ഹർജി തള്ളിയത്.…

സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് ഋഷികേശ് റോയ്

ന്യൂഡൽഹി: കേരളത്തിൽ സംവരണാനുകൂല്യത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയ് പിൻമാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം…

സംസ്ഥാനത്ത് പിന്നാക്ക സംവരണക്കാരുടെ പട്ടിക പുതുക്കുന്നില്ല; സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

ന്യൂഡല്‍ഹി: കേരളത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്,…

നിയമനം റദ്ദാക്കിയതിനെതിരെ കുഫോസ് മുൻ വി സി റിജി ജോണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോൺ സുപ്രീം കോടതിയിൽ. വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. യു.ജി.സി നിയമങ്ങൾ കാർഷിക സർവകലാശാലകൾക്ക്…

അസി. പ്രൊഫസർ നിയമനം; എം.ജി സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക് വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കോടതി ഇടപെട്ടത് തെറ്റാണെന്നും…