Tag: Supreme court

വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: വിമത നീക്കത്തെ തുടർന്ന് അധികാരം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടികളുടെ വിഭജനമോ ലയനമോ സംബന്ധിച്ച് ഗവർണർക്ക്…

രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. സുപ്രീം കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും…

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും…

മഹാരാഷ്ട്രയില്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരെ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ എംഎൽഎമാർക്ക് ജൂലൈ 12 വരെ കോടതി സമയം നൽകിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ശിവസേനയില്‍ നിന്നും ഏക്നാഥ്…

ഡാലസ്- ഹൂസ്റ്റണ്‍ ബുള്ളറ്റ് ട്രെയിന്‍: ഭൂമി പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡാലസ്: ഡാലസ് മുതൽ ഹൂസ്റ്റൺ വരെയുള്ള 240 മൈൽ 90 മിനിറ്റ് ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി ഏറ്റെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. ജൂൺ 24ന് രണ്ടിനെതിരെ അഞ്ച് വോട്ടുകൾക്കാണ് സുപ്രീം കോടതി…

ഗർഭച്ഛിദ്രാവകാശ നിരോധന വിധിയിൽ ജോ ബൈഡന്‍

ന്യൂയോർക്ക്: ഗർഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിൽ നിർണായകമായ റോയ് വെയ്‌ഡ് തീരുമാനം അസാധുവാക്കുന്നതിൽ സുപ്രീം കോടതിക്ക് “ദാരുണമായ പിഴവ്” സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്.…

ഗര്‍ഭച്ഛിദ്രം ഇനി യുഎസ്സില്‍ ഭരണഘടനാപരമായ അവകാശമല്ല

വാഷിംഗ്ടണ്‍: അമേരിക്കയിൽ, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി എടുത്തുകളഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നാണിത്. ഗർഭച്ഛിദ്രത്തിന് അമേരിക്കയിൽ ഇത്രയും കാലമായി ഭരണഘടനാ പരിരക്ഷ നൽകിയിട്ടുണ്ട്. 1973 ലെ ചരിത്രപരമായ വിധിയായിരുന്നു അത്. അക്കാലത്ത്, സ്ത്രീകൾക്ക്…

പൊതുസ്ഥലത്ത് തോക്ക് കൊണ്ടുനടക്കാം; അമേരിക്കൻ സുപ്രീംകോടതി

വാഷിങ്ടണ്‍: പൊതുസ്ഥലങ്ങളിൽ പിസ്റ്റൾ കൈവശം വയ്ക്കാൻ അമേരിക്കയിലെ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്ക് നിയമത്തെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ തോക്ക് നിയമം അനുസരിച്ച് ആളുകൾക്ക് വീടിന് പുറത്ത് ഹാൻഡ് ഗൺ കൈവശം…

“ആദ്യം ഞങ്ങളുടെ ഭാഗം കേൾക്കണം”; സുപ്രീംകോടതിയോട് കേന്ദ്രം

ന്യൂഡൽഹി: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.…

സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും ഒരു ഹ്രസ്വ വീഡിയോയിൽ ഷാ പറഞ്ഞു. ഹിമാചലിൽ മതപരമായ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.…