Tag: Supreme court

കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്‌നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്

ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ്…

വിവിധ സംസ്ഥാനങ്ങളിലെ അവയവ മാറ്റ ചട്ടങ്ങളിൽ ഏകോപനം വേണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ ഡൽഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നിയമവുമായി…

ജിഷ വധക്കേസ്; അമീറുള്‍ ഇസ്‌ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും നോട്ടീസ്

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്‍റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. …

സുപ്രീം കോടതിയില്‍ ഇന്ന് കേസുകള്‍ കേട്ടത് സമ്പൂര്‍ണ വനിതാ ബെഞ്ച്

ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ വാദം കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങുന്ന വനിതാ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സുപ്രീം കോടതിയിൽ ഒരു…

പ്രതികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ഡി…

നിയമമന്ത്രി കിരൺ റിജിജുവിന്‍റെ കൊളീജിയം പരാമർശത്തെ എതിർത്ത് സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.…

മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയുടെ ജാമ്യം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളി. നവംബർ 19നാണ് തേൽതുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തേൽതുംബ്ഡെ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് ബോംബെ…

സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികൾ; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954ലെ സ്പെഷ്യൽ മാര്യേജ്…

കടൽക്കൊല കേസ്; 9 മത്സ്യതൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയെന്ന് സുപ്രീംകോടതി

ഡൽഹി: കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് കോടതി ഉത്തരവിട്ടത്. ബോട്ട് ഉടമയ്ക്ക് നൽകിയ നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്നാണ് ഈ തുക…

ജിഷ കൊലക്കേസ്; പ്രതിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബറിലേക്ക് മാറ്റി

എറണാകുളം: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റം ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഭാര്യയും മാതാപിതാക്കളും…