Tag: Stray dogs

പേവിഷ വാക്സിന് ഗുണനിലവാരമുണ്ട്, പരിശോധനാഫലം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പേവിഷ പ്രതിരോധമരുന്ന് ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ലഭിച്ചു. മരുന്ന് ഗുണമേൻമയുള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സെൻട്രൽ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കേരളം വാങ്ങിയ മരുന്നിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് പരിശോധനയ്ക്കയച്ചത്. റാബിസ് വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന്…

ഇടുക്കിയിൽ തെരുവ്നായ്ക്കളുടെ വന്ധ്യംകരണത്തിന് കണ്ടെത്തിയ സ്ഥലത്തിനെതിരെ പ്രതിഷേധം

ഇടുക്കി: ഇടുക്കിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. എ.ബി.സി സെന്‍ററുകളുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ചപ്പാത്ത്,…

പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു. നിലവിൽ തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ…

തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ…

തെരുവ് നായകൾക്ക് അഭയമേകി ഒരു അമ്മയും മകളും

കാസർകോട്: തെരുവ് നായ ഭീതിയിൽ കേരളം വിറക്കുമ്പോൾ, വർഷങ്ങളായി സ്വന്തം വീട്ടിൽ തെരുവ് നായകൾക്ക് അഭയമേകുന്ന ഒരമ്മയും മകളും ജനശ്രദ്ധ നേടുകയാണ്. കാസർകോട് പനത്തടി കോളിച്ചാൽ സ്വദേശി കമ്മാടത്തുവും, മകൾ കാർത്യായനിയുമാണ് വർഷങ്ങൾ ഏറെയായി നാട്ടുകാരുടെ എതിർപ്പിനെ കാര്യമാക്കാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട…

തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ എതിർപ്പ്

കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക്…

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേർന്നു. കോർപ്പറേഷൻ കൗൺസിലിലെ 32 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. വിഷയം ഒരു പൊതു പ്രശ്നം എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം…

തോക്കുമായി കുട്ടികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍ഗോഡ്: തോക്കുമായി വിദ്യാർത്ഥികളെ അകമ്പടി സേവിച്ചയാൾക്കെതിരെ കേസെടുത്തു. കാസർകോട് ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിലേക്ക് നയിച്ചേക്കാവുന്ന പ്രവൃത്തി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153 പ്രകാരമാണ് സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ…