Tag: Sri Lanka

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ശ്രീലങ്കയ്ക്ക് വൻ മുന്നേറ്റം, ഇന്ത്യ അഞ്ചാമത്

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്…

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു; വോട്ടെടുപ്പ് 20ന്

കൊളംബോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലും ബഹുജന പ്രതിഷേധങ്ങളിലും നട്ടംതിരിയുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പാർലമെന്‍റ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഈ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പാർലമെന്‍റ് സ്പീക്കറെ അറിയിച്ചിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള…

ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കും വരെ വസതികളില്‍ തുടരും; പ്രക്ഷോഭകര്‍

കൊളംബോ: സ്ഥാനമൊഴിയുന്നത് വരെ ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ തുടരുമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. ‘പ്രസിഡന്‍റ് രാജിവയ്ക്കണം, പ്രധാനമന്ത്രി രാജിവയ്ക്കണം, സർക്കാർ ഒഴിയണം’തുടങ്ങിയ കാര്യങ്ങൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചത്തെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 13ന്…

ശ്രീലങ്കയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു

കൊളംബോ: ശ്രീലങ്കയിൽ ജനകീയ കലാപം തുടരുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു. പ്രസിഡന്‍റ് രാജി പ്രഖ്യാപിച്ച ശേഷവും ശ്രീലങ്കയിൽ കലാപം തുടരുകയാണ്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ കയ്യേറി സർക്കാരിനെതിരായ…

രാജപക്‌സ രക്ഷപ്പെട്ടത് കപ്പലിലോ?

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് പ്രസിഡന്‍റ് രാജപക്സെ കൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടതായി ഉച്ചയോടെ ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം രാജ്യം വിട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഗോട്ബയ രാജപക്സെ ഒരു നാവിക കപ്പലിൽ രാജ്യം…

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കടന്ന് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ രാജപക്സെ താമസിച്ചിരുന്ന മുറികളിലെ അദ്ദേഹത്തിന്‍റെ സാധനങ്ങൾ അടിച്ചുതകർത്തു. അതേസമയം, പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളത്തിൽ നീന്തുന്ന…

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും.…

കടുത്ത ഇന്ധനക്ഷാമം; ശ്രീലങ്കയില്‍ സ്‌കൂളുകള്‍ പൂട്ടി

കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാർ ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടാൻ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഇന്ധന ക്ഷാമം കാരണം തിങ്കളാഴ്ച അധികൃതർ വാഹന ഉടമകൾക്ക് പെട്രോളിനായി ടോക്കൺ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര; ജയം 30 വർഷത്തിന് ശേഷം

പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 254 റൺസിൽ ഓൾ ഔട്ടായി. ഈ ജയത്തോടെ ശ്രീലങ്ക പരമ്പരയിൽ 3-1ന് മുന്നിലെത്തി. 30 വർഷങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ച് പരമ്പര…

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ വിന്‍ഡ് മില്‍ പ്രോജക്ട്; പ്രതിഷേധം ശക്തം

കൊളംബോ: ശ്രീലങ്കയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ വടക്കുകിഴക്കൻ മേഖലയായ മാന്നാറിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന പദ്ധതിക്കെതിരെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ വ്യാഴാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ…