Tag: Sri Lanka Economic Crisis

‘ചൈന ധനസഹായം തേടാൻ നിങ്ങളെ പ്രേരിപ്പിക്കും, കടക്കെണിയിൽ പെടുത്തും’

വാഷിങ്ടൻ: ചൈനയുടെ കടബാധ്യതയുടെ നയതന്ത്രത്തിന്‍റെ ഇരയാണ് ശ്രീലങ്കയെന്ന് സിഐഎ മേധാവി വില്യം ബേൺസ് പറഞ്ഞു. “കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികൾക്ക് ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെക്കുറിച്ച് അവർ മധുരമായി സംസാരിക്കും, ആ കെണിയിൽ വീണാൽ, മറ്റ് രാജ്യങ്ങൾക്കും ചൈനയുടെ…

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇനി സൗദിയിലേക്ക്?

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലും പിന്നീട് സൗദി അറേബ്യയിലും എത്തുമെന്ന് കരുതപ്പെടുന്നു. മാലിദ്വീപിൽ രജപക്സെയ്ക്കെതിരെ പ്രതിഷേധം നടക്കുന്നതായി…

സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കണം, എന്നാൽ രാജി വയ്ക്കാം; രാജപക്സെ

കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി വയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ഗോതാബയ രാജപക്സെ ചർച്ച…

ഇന്ധനം നിറയ്ക്കാൻ ലങ്കൻ വിമാനങ്ങൾ കേരളത്തിൽ

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയുടെ ആഘാതത്തിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരളം. പ്രതിസന്ധി രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവും ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി. കഴിഞ്ഞ ഒന്നര മാസത്തിനിടെ…

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് തുടരും. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയിലേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടാകുമോ എന്ന ആശങ്കയില്ലെന്നും ജയശങ്കർ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കാൻ എത്തിയതായിരുന്നു…

വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധക്കാർ വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറുകയും അദ്ദേഹത്തിന്‍റെ വസതിക്ക് തീയിടുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർ…

ശ്രീലങ്കയില്‍ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനമില്ല

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക സ്വകാര്യ വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകുന്നത് നിർത്തിവെച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്ക് മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകൾ, ട്രെയിനുകൾ, ആംബുലൻസുകൾ, മരുന്നുകളും ഭക്ഷ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങൾ…