Tag: Sports

ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. ജോ റൂട്ടിൻറെ തകർപ്പൻ സെഞ്ചുറിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ബെൻ സ്റ്റോക്സും ബ്രണ്ടൻ മക്കുല്ലവും…

മുൻ അർജന്റീന താരം കാർലോസ് ടെവസ് വിരമിച്ചു

മുൻ അർജന്റീന താരം കാർലോസ് ടെവെസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ 76 മത്സരങ്ങളാണ് ടെവെസ് അർജന്റീനക്കായ് കളിച്ചത്. 2004 ൽ ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു താരം. എന്നിരുന്നാലും, ബൊക്ക ജൂനിയേഴ്സ്…

ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ സൂചന നൽകി

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിലക്ക് നേരിടാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് വിലക്ക്…

ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞു

മാഡ്രിഡ്: ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞു. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേർപിരിയുകയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. ഇരുവരും 12 വർഷമായി ഒരുമിച്ചാണ്.   പിക്വെയ്ക്കും ഷക്കീറയ്ക്കും രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ…

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ഇഗ ഷ്വാൻടെക്

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ ഷ്വാൻടെക് കിരീടം നേടി. ഫൈനലിൽ അമേരിക്കയുടെ കൊക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഷ്വാൻടെക്ക് കിരീടം സ്വന്തമാക്കിയത്. സ്കോർ 6-1, 6-3 ആയിരുന്നു. 18 കാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം.…

2025വരെ സന്ദീപ് സിങ്ങിന്റെ കരാർ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി, ജൂണ്‍ 4, 2022: ഡിഫൻഡർ സന്ദീപ് സിങ്ങിന്റെ കരാർ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. 2020 ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേർന്ന 27 കാരനായ താരം കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)…

മികച്ച കളിക്കാരനുള്ള മാറ്റ് ബുസ്ബി പുരസ്കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച കളിക്കാരനുള്ള മാറ്റ് ബുസ്ബി പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടുന്നത്. 2003/04, 2006/07, 2007/08 സീസണുകളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ…

വീണ്ടും ഒരേ സമയം രണ്ടു ടീമുകളുമായി ഇന്ത്യ

മുംബൈ: വ്യത്യസ്ത ഫോർമാറ്റുകളിലായി രണ്ട് ടീമുകളുമായി ഒരേ സമയം രണ്ട് പരമ്പരകൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൻറെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇതിന് അനുസൃതമായാണ് ഒരേ സമയം രണ്ട് ടീമുകളെ കളത്തിലിറക്കാൻ ഇന്ത്യ…

മാർക്കസ് ജോസഫ് മൊഹമ്മദൻസിൽ തുടരാൻ കരാർ ഒപ്പിട്ടു

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ടോപ് സ്കോററായിരുന്ന മാർക്കസ് ജോസഫ്, മുഹമ്മദൻസുമായുള്ള കരാർ പുതുക്കി. 2021ലാണ് മാർക്കസ് ജോസഫ്, മുഹമ്മദൻസിൽ ചേർന്നത്. ഇപ്പോഴിതാ താരം അടുത്ത ഒരു വർഷത്തെ കരാർ ഒപ്പിട്ടിരിക്കുകയാണ്. ഈ ഐ ലീഗിൽ 15 ഗോളുകൾ മാർക്കസ് നേടിയിരുന്നു.…

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾ; മാപ്പ് പറഞ്ഞു യുഫേഫ

ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പാരീസിലെ സ്റ്റേഡിയത്തിന് പിന്നിൽ നേരിട്ട മോശം അനുഭവത്തിൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുഫേഫ) ആരാധകരോട് ക്ഷമ ചോദിച്ചു. ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് കണ്ണീർ വാതകം ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകർക്ക് നേരെ പ്രയോഗിച്ചിരുന്നു. ടിക്കറ്റ് ലഭിച്ച ശേഷം…