Tag: Sports

ഇന്റര്‍നാഷണല്‍ സ്ട്രൈക്കേഴ്സ് അക്കാദമി ഓഗസ്റ്റ് 15 മുതല്‍

ഇന്ത്യൻ ഫുട്ബോളിലെ പുതുതലമുറയ്ക്ക് അന്താരാഷ്ട്ര ഫുട്ബോളിന്റെ അതികായൻമാർക്ക് കീഴിൽ പരിശീലനം നടത്താൻ അവസരം നൽകുന്ന ഇന്റർനാഷണൽ സ്ട്രൈക്കേഴ്സ് അക്കാദമി 2022 ഓഗസ്റ്റ് 15 മുതൽ 21 വരെ നടക്കും. ഇന്ത്യയിലുടനീളമുള്ള 13 വയസ്സ് വരെ പ്രായമുള്ള കളിക്കാർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.…

മോഹൻ ബഗാനിലേക്ക് പോകുന്ന സഹോദരന് ആശംസയുമായി പോൾ പോഗ്ബ

മോഹൻ ബഗാനുമായി കരാർ ഒപ്പിട്ട ഡിഫൻഡർ ഫ്ലോറെന്റിൻ പോഗ്ബയെ സഹോദരൻ പോൾ പോഗ്ബ അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്ബ തന്റെ സഹോദരന് ആശംസകൾ നേർന്നത്. “എടികെ മോഹൻ ബഗാനിലേക്കുള്ള യാത്രയിൽ ഫ്ലോറെന്റിൻ പോഗ്ബയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു,” പോഗ്ബ ട്വീറ്റ് ചെയ്തു. പോൾ…

ഫോര്‍മുല വണില്‍ കാറോടിക്കാന്‍ ജെഹാന്‍ ധാരുവാലയ്ക്ക് ‘ലൈസന്‍സ്’ 

ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി. മുംബൈക്കാരനായ ജെഹാന്‍ ധാരുവാലയാണ് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന ട്രയൽ റണ്ണിൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ശേഷമാണ് 23 കാരനായ…

റൊണാൾഡോ ബയേണിലേക്ക് ഇല്ല; അടിസ്ഥാനമില്ലാത്ത വാർത്തയെന്ന് ബയേൺ

റൊണാൾഡോ ബയേണിലേക്ക് പോവുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബയേൺ ഡയറക്ടർ ഹസൻ പറഞ്ഞു. റൊണാൾഡോ മികച്ച കളിക്കാരനാണ്, എന്നാൽ റൊണാൾഡോ ബയേണിലേക്ക് പോകുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഈ വാർത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ…

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനാണിത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ…

ട്രാൻസ്ജെൻഡർ താരങ്ങൾക്ക് ഇഷ്ടമുള്ള ടീം; തീരുമാനവുമായി ജർമൻ ഫുട്ബോൾ

ബർലിൻ: ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ചു. ഇനി മുതൽ ട്രാൻസ്ജെൻഡർ കളിക്കാർക്ക് പുരുഷ ടീമിലോ വനിതാ ടീമിലോ ഇഷ്ടമുള്ള രീതിയിൽ കളിക്കാമെന്നാണ് അസോസിയേഷന്റെ തീരുമാനം. നേരത്തെ, മെഡിക്കൽ പരിശോധനകൾക്കും ലിംഗനിർണയത്തിനും ശേഷം അതനുസരിച്ച്…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ്റെ പുതിയ ഭരണസമിതി തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം

ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ അന്വേഷിക്കാൻ ഫിഫ-എഎഫ്സി ടീം ഇന്ത്യയിലെത്തിയിരുന്നു. അവരുടെ സന്ദർശനം ഇന്നലെ പൂർത്തിയായി. ഫെഡറേഷന്റെ പുതിയ…

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള വാരാന്ത്യ മത്സരങ്ങൾക്ക് ശേഷം താൽക്കാലികമായി ലീഗ് നിർത്തിവയ്ക്കും. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ച്…

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നും ബയേൺ അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലെവൻഡോസ്കിക്ക് പകരക്കാരനായി റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ബയേണിന്റെ ആഗ്രഹം.

വാർണറിന്റെ വിലക്ക് നീക്കാൻ സാധ്യത

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ മുൻ വൈസ് ക്യാപ്റ്റനാണ് വാർണർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെ പന്ത് ചുരണ്ടൽ…