Tag: Sports

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനും ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ്…

ടി20 ലോകകപ്പ്; അഫ്ഗാനിസ്ഥാൻ പുറത്ത്, തകർത്ത് ശ്രീലങ്ക

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയത്തോടെ ഏഷ്യൻ ചാമ്പ്യൻമാർക്ക് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമായി…

ഇന്ത്യയ്ക്ക് തണുത്ത സാന്‍ഡ്‌വിച്ച് നൽകിയ സംഭവം; പ്രതികരിച്ച് ഐസിസി

സിഡ്‌നി: ടി20 ലോകകപ്പിന് സിഡ്നിയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ കുറഞ്ഞുപോയത് വലിയ ചർച്ചയായിരിക്കുകയാണ്. വേദിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ടീമിനെ പാർപ്പിച്ചിരുന്നത്. സിഡ്നിയിലെ പരിശീലനത്തിന് ശേഷം കളിക്കാർക്ക് നൽകിയ ഭക്ഷണം മോശമാണെന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. ഗുണനിലവാരമില്ലാത്ത തണുത്ത…

ആവേശപ്പോരിൽ വിന്‍ഡീസിനെതിരെ ഓസീസിന് ജയം

ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 58 റൺസെടുത്ത…

2022-23 ഐ.എസ്.എല്‍ സീസണിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16…

സെപ്റ്റംബറിലെ ഐസിസി വനിതാ താരത്തിനുള്ള പട്ടികയിൽ സ്മൃതിയും ഹര്‍മനും

ദുബായ്: സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച വനിതാ താരമാവാനുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇടം നേടി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓപ്പണർ സ്മൃതി മന്ദാന എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോററായിരുന്നു ഹർമൻ. ഇംഗ്ലണ്ടിനെതിരായ…

ദേശീയ ഗെയിംസ്; ഗെയിംസ് റെക്കോർഡോടെ സാജന് വീണ്ടും സ്വർണം

രാജ്‌കോട്ട്: നീന്തലിൽ കേരളത്തിനായി നാലാം മെഡൽ നേടി സാജൻ പ്രകാശ്. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സാജൻ സ്വർണം നേടിയത്. 1:59.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇത്തവണത്തെ സാജന്‍റെ രണ്ടാം സ്വർണ നേട്ടമാണിത്. അസമിന്‍റെ…

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ 11ന് അരുണാചല്‍പ്രദേശിനെതിരായ കേരളത്തിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന…

ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി എസി മിലാന്‍

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. ഐ.എം വിജയന്റെ പേരെഴുതി, എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ട, മിലാന്റെ ഒമ്പതാം…

രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങൾ; ശ്രീജേഷും സവിതാ പൂനിയയും മികച്ച ഗോള്‍കീപ്പര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയുമാണ് മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍. അന്താരാഷ്ട്ര കരിയറിന്‍റെ 16-ാം വർഷത്തിലേക്ക് കടക്കുമ്പോഴും അടുത്തിടെ നടന്ന…