Tag: Sports

‘യുദ്ധങ്ങളിലേക്ക്’ വലിച്ചിഴക്കരുത്; ടീമുകള്‍ക്ക് കത്തയച്ച് ഫിഫ

ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകൾക്ക് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു. എൽജിബിടി കമ്മ്യൂണിറ്റികൾ മുതൽ കുടിയേറ്റ…

ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 20ന് വൈകിട്ട് 5ന് ആരംഭിക്കും

ദോഹ: നവംബർ 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) അൽഖോറിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണി മുതൽ പ്രവേശന കവാടങ്ങൾ തുറക്കും. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന…

ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി കിരീടം നേടി. വനിതാ വിഭാഗത്തിൽ പി.വി നന്ദിത 7.5 പോയിന്‍റ് നേടി കിരീടം…

സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി മലയാളി പെൺകുട്ടി; സമ്മാനത്തുക 2.20 കോടി

ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക് 2.20 കോടി ഇന്ത്യൻ രൂപ ക്യാഷ് പ്രൈസ് ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്‍റണിലാണ്…

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടം ക്ലൈമാക്സിലേക്ക്

സിഡ്നി: ടി20 ലോകകപ്പിലെ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ സൂപ്പർ 12 പോരാട്ടങ്ങൾ ക്ലൈമാക്സിലെത്തി. 2 ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾ വീതമാവും സെമിയിലെത്തുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിൽ ഓരോ ടീമിനും ഓരോ മത്സരം വീതമാണ് ഉണ്ടാവുക.…

കളം വിടാൻ പിക്വെ; നാളെ അവസാന മത്സരം

സ്പാനിഷ് താരം ജെറാർഡ് പിക്വെ വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അൽമെറിയക്കെതിരായ ബാഴ്സലോണയുടെ ലാ ലിഗ മത്സരത്തിന് ശേഷം പിക്വെ വിരമിക്കും. ഇത് പിക്വെ തന്നെ സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ ലാ മാസിയിലൂടെയാണ് 35 കാരനായ പിക്വെ വളർന്നത്. എന്നാൽ പിക്വെയുടെ സീനിയർ ടീം…

ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്ലിക്ക് ശേഷം ആദ്യം

ദുബായ്: ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പിൻതള്ളിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്. ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍.…

ടി 20 ലോകകപ്പ്; മഴ തുണച്ചു, 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16…

ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് കോഹ്ലി മറികടന്നത്. 2014ൽ 1016 റൺസ് കുറിച്ചാണ് ജയവർധന റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.…

ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ്…