Tag: Sports

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

വാഹനങ്ങളുടെ നിറം മാറ്റിയുള്ള ഫുട്‌ബോള്‍ ആരാധന വേണ്ട; നടപടിയുമായി എം.വി.ഡി

കോഴിക്കോട്: നിങ്ങൾ ഒരു കനത്ത ഫുട്ബോൾ ആരാധകനായിരിക്കാം. ലോകകപ്പിന്‍റെ ആവേശകരമായ നിമിഷം കൂടിയാണിത്. എന്നാൽ നിങ്ങൾ വാഹനത്തിന്‍റെ നിറം മാറ്റി റോഡിൽ പോയാൽ, കളി മാറും. വാഹനങ്ങൾ ഉടമകളുടെ പ്രിയപ്പെട്ട ടീമിന്‍റെ നിറത്തിൽ പെയിന്‍റ് ചെയ്ത് റോഡിലിറക്കുന്നത് പതിവായതിനെ തുടർന്നാണ് അധികൃതരുടെ…

പരിക്ക്; സാദിയോ മാനെ ലോകകപ്പിൽ നിന്ന് പുറത്ത്

ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്. സെനഗൽ ഫുട്‌ബാൾ ഫെഡറേഷനും ബയേൺ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു. ബുണ്ടസ് ലീഗയിൽ നവംബർ എട്ടിന് നടന്ന ബയേൺ മ്യൂണിക്-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ കാലിന് പരിക്കേറ്റത്.…

വിസ അനുവദിച്ചു; ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ ജോക്കോവിച്ച് പങ്കെടുക്കും

കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ പങ്കെടുക്കാൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ സർക്കാർ വിസ അനുവദിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്‍റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ച വിസ നിരോധനം മൂന്ന്…

വയറുവേദന; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ-നൈജീരിയ സന്നാഹ മത്സരത്തിനില്ല

ലിസ്ബൺ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വയറ്റിലെ അണുബാധയെ തുടർന്ന് നൈജീരിയയ്ക്കെതിരായ സന്നാഹ മത്സരം നഷ്ടമാകും. ഇന്നലത്തെ പരിശീലന സെഷനിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ലോകകപ്പിലെ ആദ്യ…

ഫ്രഞ്ച് താരം കമാവിൻഗയ്ക്ക് എതിരെ വംശീയാധിക്ഷേപം

പാരിസ്: ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു പുറത്താക്കപ്പെട്ട സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്ക് നേരെ വംശീയാധിക്ഷേപം. പരിശീലനത്തിനിടെ എഡ്വേഡോയുടെ ടാക്കിളിൽ എൻകുകുവിന് പരിക്കേറ്റതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വംശീയാധിക്ഷേപം തീവ്രമായത്. പോഗ്ബ, കാന്റെ,…

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ്…

ഐസിസി ടി 20 റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്

ദുബായ്: ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34-ാം സ്ഥാനത്തുനിന്ന് 12-ാം…

ലോകകപ്പ് സൗഹൃദ മത്സരം; യുഎഇയെ എതിരില്ലാതെ 5 ഗോളിന് തകർത്ത് അര്‍ജന്റീന

അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ…

ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്

വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ…