Tag: Sports

ഫിഫ ഫുട്ബോൾ ലോകകപ്പ്; ഉദ്ഘാടനച്ചടങ്ങുകൾക്ക് ‌തുടക്കം

ദോഹ: ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8 മണിയോടെയാണ് ആരംഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പൈതൃകവും ഫിഫ ലോകകപ്പിന്‍റെ ചരിത്രവും ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറുക. പ്രശസ്ത…

ലോകകപ്പിന് കൊടിയേറി; ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് കൊടിയേറി. ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം എന്ന് അറിയേണ്ട. സപോർട്ട്സ് 18, സപോർട്ട്സ് 18 എച്ച്ഡി ചാനലുകളിലും ജിയോ സിനിമയിൽ സൗജന്യമായും ലോകകപ്പ് കാണാം. കേരള വിഷനിൽ ചാനൽ നമ്പർ 777ലും, ടാറ്റാ…

ലോകകപ്പ് ആവേശത്തിൽ നേതാക്കളും; ബ്രസീൽ കപ്പടിക്കുമെന്ന് സതീശൻ

തിരുവനന്തപുരം: ലോകകപ്പ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിന് ഒരു കുറവുമില്ല. ഫുട്ബോൾ സ്നേഹത്തിന്‍റെ കാര്യം വരുമ്പോൾ രാഷ്ട്രീയ നേതാക്കളും ഒട്ടും പിന്നിലല്ല. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി പക്ഷം പിടിക്കുന്ന നേതാക്കളുടെ കമന്‍റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ബ്രസീൽ.. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും…

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം; സൂര്യകുമാറിന് സെഞ്ചുറി

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ…

ഫ്രാൻസിന് കനത്ത തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല

ദോഹ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ടീമിന്‍റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ലെന്ന വാര്‍ത്തയാണ് ഫുട്ബോള്‍ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരിക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്.…

ഇന്ത്യൻ ഫുട്ബോളും ഒത്തുകളി വിവാദത്തിൽ; ക്ലബുകൾക്കെതിരെ അന്വേഷണം

ഒത്തുകളി ആരോപണങ്ങൾ ഇന്ത്യൻ ഫുട്ബോളിലും ആശങ്ക ഉയർത്തുന്നു. സംഭവത്തിൽ അഞ്ച് ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായ ഒത്തുകളി ഇടപാടുകാരൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ മറവിൽ ഇന്ത്യൻ ക്ലബുകളിൽ പണം നിക്ഷേപിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം…

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ ജയം

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. പതിനെട്ടാം മിനിറ്റിൽ ദിമിട്രിയോസ് ഡയമൻ്റാകോസ് ആണ് കേരളത്തിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച…

ഐഎസ്എൽ; ജംഷഡ്പൂരിനെ വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിക്ക് തകർപ്പൻ ജയം. ചെന്നൈയിൻ എഫ്സി 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി നിലവിൽ അഞ്ചാം സ്ഥാനത്താണ്. 27-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്.സി…

ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍

ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ…

ട്വന്റി20 ലോകകപ്പിൽ തോൽവി: ഇന്ത്യൻ ടീം സെല‌ക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടു. ചേതൻ ശർമ (നോർത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), സുനിൽ ജോഷി…