Tag: Sports

ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ആദ്യ പോരാട്ടത്തിന് ക്രൊയേഷ്യ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച…

ചേട്ടന് പകരം കളിക്കാനിറങ്ങി അനിയന്‍; സാക്ഷിയായി ഖത്തര്‍ ലോകകപ്പ്

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ്-ഓസ്ട്രേലിയ മത്സരം ചേട്ടന് പകരം അനിയൻ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ് എന്നീ സഹോദരങ്ങളായ ഫ്രാൻസ് താരങ്ങളാണ് ഒരാൾക്ക് പകരം മറ്റൊരാൾ എന്ന രീതിയിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ ഒമ്പതാം…

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ; തീരുമാനം പരസ്പര ധാരണപ്രകാരം

മാഞ്ചസ്റ്റർ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രതികരിച്ചു. ഓൾഡ് ട്രാഫോർഡിലെ പ്രകടനത്തിന് നന്ദിയെന്ന് യുണൈറ്റഡ് ട്വീറ്റ്‌ ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചിലർ…

സൗദിക്ക് പിന്തുണ; അര്‍ജന്‍റീന-സൗദി മത്സരത്തിൽ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തര്‍ അമീര്‍

ഖത്തർ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യ-അർജന്‍റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് കഴുത്തിൽ സൗദി പതാക അണിഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സൗദി പതാക കഴുത്തിൽ അണിഞ്ഞ് ലോകകപ്പിൽ അയൽരാജ്യത്തിന്…

തോറ്റിട്ടും മെസ്സിക്ക് റെക്കോർഡ്; 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരം

ലുസെയ്ൽ: ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ലോകകപ്പുകളിൽ ഗോളുകൾ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പിൽ സെര്‍ബിയ &…

ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം

ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ…

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ; പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ അവസാനിച്ചു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മത്സരം മഴമൂലം തടസ്സപ്പെട്ടതോടെ ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 10…

ഫിഫ ലോകകപ്പ്; ഇതുവരെ വിറ്റുപോയത് 29.50 ലക്ഷം ടിക്കറ്റ്

ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്‍റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്‍റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും…

ഫിഫ ലോകകപ്പ് സൗദി-അർജന്റീന മത്സരം; സൗദിയിൽ ഇന്ന് ഉച്ച മുതൽ അവധി

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ചില സ്വകാര്യ കമ്പനികളും…

അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന്…