Tag: SOCIAL ISSUES

മതം മാറിയ ശേഷം മുമ്പുണ്ടായിരുന്ന ജാതി ആനുകൂല്യം അവകാശപ്പെടാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽ സംവരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ മതം മാറുമ്പോൾ ജാതി കൂടെ കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രത്യേക മതത്തിലേക്ക് പരിവർത്തനം…

സ്വവർഗവിവാഹത്തിന് സംരക്ഷണം നൽകുന്ന കരട് നിയമത്തിന് യു.എസ്‌ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ പ്രതിപക്ഷമായ…

രാത്രി വിലക്കിനെതിരെ സമരവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

തൃശ്ശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരിലാണ് സമരം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍…

ലോകത്ത് എട്ടിലൊരാൾ കുടിയേറ്റക്കാരനെന്ന് ഡബ്ല്യു.എച്ച്.ഒ

ധാക്ക: ലോക ജനസംഖ്യയിൽ നൂറുകോടിയിലേറെപ്പേർ അല്ലെങ്കിൽ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന.അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെയാണ്. കോടിക്കണക്കിന് ആളുകൾക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യാ വർദ്ധനവ് എന്നിവ…

സ്വയംഭരണ അധികാരം; ലെജിസ്‌ലേറ്റീവ് അസംബ്ലിക്കായി ലക്ഷദ്വീപ് സമരത്തിലേക്ക്

കൊച്ചി: സർക്കാരുമായുള്ള ഏറ്റുമുട്ടലിന് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ലക്ഷദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ എൻസിപി സ്വയംഭരണാധികാരത്തിനായി ലെജിസ്‌ലേറ്റീവ് അസംബ്ലി വേണമെന്ന ആവശ്യത്തിനായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷദ്വീപ് ഭരണകൂടം ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്ന്…

ഭരണഘടനയുടെ ഒന്നാം ഭേദഗതി അസാധുവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുന്നതിനായി 1951ൽ കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നിയമപ്രശ്നം പരിശോധിക്കുന്നു. ആദ്യ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് ഹാനികരമാണെന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ…

ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച നിയമിച്ചത്. ഇരുവരും ഈഴവ സമുദായത്തിൽ പെട്ടവരാണ്.…

സമൻസ് കൈപ്പറ്റാനാകുക പ്രായപൂർത്തിയായ പുരുഷന്; ലിംഗ വിവേചനം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗങ്ങൾക്ക് മാത്രമേ സമൻസ് സ്വീകരിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ലിംഗ വിവേചനമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. സമൻസ് കൈപ്പറ്റാൻ സ്ത്രീകളെ അനുവദിക്കാത്തതിനെതിരായ റിട്ട് ഹർജിയിൽ ചീഫ് ജസ്റ്റിസ്…

പൊലീസിലെ ‘പ്രേതവിചാരണ’ പദമൊഴിയുന്നു; ഇനി മുതൽ ‘ഇൻക്വസ്റ്റ്’

തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര വകുപ്പിനെ മാറ്റത്തിലേക്ക് നയിക്കുന്നത്. പ്രേത വിചാരണയ്ക്ക് പകരം ഇൻക്വസ്റ്റ് എന്ന…

ഇറാൻ പ്രക്ഷോഭം; 20കാരി വെടിയേറ്റ് മരിച്ചു

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ…