Tag: Silver Line Project

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16ന് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. 2020 ഡിസംബർ 24നു ഗവർണർ…

സില്‍വര്‍ലൈന്‍; വിദേശ വായ്പയ്ക്ക് കേന്ദ്രം ശുപാര്‍ശ നൽകി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വിദേശവായ്പ പരിഗണിക്കാൻ നീതി ആയോഗ്, റെയിൽവേ മന്ത്രാലയം , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

“അതിവേഗ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയില്‍”

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ കേരള സർക്കാർ ഇനിയും നീക്കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കായി ബദൽ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ…

സിൽവർലൈനിൽ ഓൺലൈൻ സംവാദം; ഫെയ്സ്ബുക്ക്, യൂട്യൂബ് വഴി ചോദ്യങ്ങൾ ചോദിക്കാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഒരു ഓൺലൈൻ സംവാദവുമായി കെറെയിൽ. ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന തത്സമയ സംവാദത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകും. കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാം. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള നീക്കത്തിന്റെ…

സിൽവർലൈൻ; സമരം കടുപ്പിക്കാൻ സമരസമിതി

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി പറഞ്ഞു. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.…

സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്…

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെറെയിൽ ആണ് ഡിപിആർ സമർപ്പിച്ചത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ…