Tag: Shashi Tharoor

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നു: ഹൈബി ഈഡൻ

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സമൂഹം ശശി തരൂരിനെയാണ് പരാമർശിക്കുന്നത്. ശശി തരൂരിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തരൂരിന്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം. ഇന്ത്യയ്ക്ക് തരൂരിനെ ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ…

പ്രൊഫഷണല്‍ കോൺഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരൻ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച…

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ; നിരീക്ഷിച്ച് നേതൃത്വം

തിരുവനന്തപുരം: പാർട്ടിയുടെ സംവിധാനത്തിനും പ്രവർത്തന ശൈലിക്കും അനുസൃതമായി പ്രവർത്തിക്കാൻ തരൂരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി ഇക്കാര്യത്തിൽ ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ തീരുമാനിച്ചു. പാർട്ടിയുടെ നേതാവെന്ന നിലയിൽ ഏത് പരിപാടിയിലേക്കും തരൂരിന് ക്ഷണം…

മഹാ സമ്മേളനവുമായി മുന്നോട്ട്; തരൂരിന്‍റെ കോട്ടയത്തെ പരിപാടിയില്‍ മാറ്റമില്ല

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടക്കുന്ന പരിപാടിയിൽ മാറ്റമില്ല. മഹാസമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ സമിതിയിൽ ആറുപേർ മാത്രമാണ് എതിർത്തത്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ മഹാസമ്മേളനം…

കത്ത് വിവാദം; വിഷയത്തിൽ തുടക്കത്തിലെ ഇടപെട്ടുവെന്ന് കോൺഗ്രസ് സമരവേദിയിൽ ശശി തരൂർ

തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ തലസ്ഥാനത്ത്. കോർപ്പറേഷൻ വിഷയത്തിൽ കോൺഗ്രസിന്‍റെ പ്രതിഷേധ വേദിയിലാണ് തരൂർ എത്തിയത്. വേദിയിൽ തന്നെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “എല്ലാ കാര്യത്തിലും…

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി…

ഇനിയൊരു വിഭാഗീയതക്ക് കോൺഗ്രസിന് ബാല്യമില്ല; തരൂരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. കോൺഗ്രസിൽ എല്ലാവർക്കും…

മലപ്പുറം ഡിസിസിയില്‍ തരൂരിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍; വിട്ടുനിന്ന് നേതാക്കള്‍

മലപ്പുറം: ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസില്‍ എത്തിയപ്പോള്‍ വിട്ടുനിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരാണ് വിട്ടുനിന്നത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ തരൂരിനെ സ്വീകരിച്ചത്.…

ഗ്രൂപ്പുണ്ടാക്കാനില്ല; ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയിൽ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കും പാണക്കാട്ടേക്കുള്ള തന്റെ വരവിൽ അസാധാരണമായി ഒന്നുമില്ലെന്നും തരൂർ പറഞ്ഞു. മലബാർ പര്യടനത്തിന്റെ ഭാഗമായി പാണക്കാട്ട് മുസ്‌ലീം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു…

താൻ ശശി തരൂരിന്റെ ആരാധകൻ; പ്രശംസിച്ച് സ്‍പീക്കര്‍ എ.എൻ ഷംസീർ

തിരുവനന്തപുരം: ശശി തരൂരിനെ ‘വിലക്കിയത്’ സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എ.എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം…