Tag: SHARON MURDER CASE

ഷാരോണ്‍ വധക്കേസ്: പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതെന്ന് ഗ്രീഷ്‍മ കോടതിയിൽ

തിരുവനന്തപുരം: പോലീസിന്‍റെ ഭീഷണിയെ തുടർന്നാണ് സുഹൃത്ത് ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതെന്ന് പ്രതി ഗ്രീഷ്മ കോടതിയിൽ. അച്ഛനെയും അമ്മയെയും കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി…

ഷാരോണ്‍ വധം; കേരള പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് എജി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ കേരള പൊലീസിന്‍റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമർപ്പിക്കുമ്പോൾ അന്വേഷണത്തിന്‍റെ പരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കുമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ആണ് (എജി) നിർണായക നിയമോപദേശം നൽകിയത്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന്…

ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഷാരോണിനെ പല തവണ ജ്യൂസ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ഗ്രീഷ്മ വെളിപ്പെടുത്തിയത്. അതേ സമയം, ഗ്രീഷ്‌മയെ തെളിവെടുപ്പിനായി രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു.…

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുടെ കസ്റ്റഡി…

ഷാരോണ്‍ കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും

തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കുമെന്നും തമിഴ്നാട് പൊലീസിന് കൈമാറില്ലെന്നും ഷാരോണിന്‍റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകി. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ…

ഷാരോണ്‍ കൊലക്കേസ് അന്വേഷണം കേരളത്തില്‍ തന്നെ; ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്‍റെ കുടുംബാംഗങ്ങൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ പറഞ്ഞു.…

ഷാരോൺ വധം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ റിമാൻഡ് ചെയ്തു. നിലവിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും കഷായം കലർത്താൻ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച…