Tag: School

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി; പാലക്കാടിന് മൂന്ന് സ്വർണം

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മൂന്ന് സ്വർണ്ണ മെഡലുകൾ നേടി. മുഹമ്മദ് മഷൂദ് (സീനിയർ), ബിജോയ് ജെ (ജൂനിയർ) എന്നിവർ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിന്‍റെ ആർ.രുദ്രയ്ക്കും…

സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകൾ അല്ല : എം.ടി.രമേശ്

കോഴിക്കോട്: സ്കൂളുകളുടെ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞ് സ്കൂൾ ഷെഡ്യൂൾ നിശ്ചയിക്കണമെന്ന് പറയുന്നത് തെറ്റാണ്. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് സമയക്രമം തീരുമാനിക്കേണ്ടത്.…

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചെലവഴിച്ച തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 126 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം 279 കോടി…

‘കുഞ്ഞ് കുഴിമാടങ്ങള്‍ക്ക്’ മുമ്പില്‍ കൈകൂപ്പി മാര്‍പ്പാപ്പ

ഒട്ടാവ: കത്തോലിക്കാ സഭയുടെ റസിഡൻഷ്യൽ സ്കൂളുകളിൽ നടന്ന കൂട്ട ബലാത്സംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ കാനഡയിൽ ക്ഷമാപണം നടത്തി. പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടികളെ അടക്കം ചെയ്ത സെമിത്തേരിയിലാണ് മാർപാപ്പയുടെ ക്ഷമാപണം. “നിന്ദ്യമായ തിൻമ” എന്നും “വിനാശകരമായ തെറ്റ്” എന്നും ഫ്രാൻസിസ് മാർപാപ്പ ഇതിനെ…

കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം; ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മാത്രമേ അനുവദിക്കൂ എന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. 2023-24 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി…

സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കള്ളക്കുറിച്ചിയിൽ വൻ സംഘർഷം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉണ്ടായ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിരവധി പേർക്ക് പരിക്കേറ്റു. 30 ലധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ…

8 രൂപ കൊണ്ട് ഉച്ചഭക്ഷണം കൊടുക്കാനാവില്ല; പട്ടിണിസമരത്തിന് അധ്യാപകർ

അത്തോളി: സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നു. ആറ് വർഷം മുമ്പ് ഉണ്ടായിരുന്ന അതേ നിരക്കിൽ ഇന്നും ഭക്ഷണം വിതരണം ചെയ്യാൻ അധ്യാപകർ നെട്ടോട്ടമോടുകയാണ്. വർഷങ്ങളായി നിരക്ക് വർധിപ്പിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ…

സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇന്ന് യോഗം

തിരുവനന്തപുരം : പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് സ്ഥാനത്ത് തുടക്കം കുറിക്കുന്നു. ഇതിനായി ഇന്ന് ചേരുന്ന കരിക്കുലം കമ്മിറ്റിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണം ദേശീയ വിദ്യാഭ്യാസ…

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; ഗൗരവത്തോടെ കാണുന്നതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ ഇതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവിഷബാധയെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ…

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കായംകുളത്തെ ഭക്ഷ്യവിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. വിശദാംശങ്ങൾ ഉടൻ അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളം പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് അസ്വസ്ഥതയും വയറുവേദനയും ഛർദ്ദിയും…