Tag: Saudi Arabia

സൗദിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണ്ണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യവും തുടർ നടപടികളും, കോവിഡ് -19 നെ നേരിടുന്നതിൽ ആരോഗ്യ മന്ത്രാലയം കൈവരിച്ച നിരവധി നേട്ടങ്ങളും, കോവിഡിനെ നേരിടാൻ ആവശ്യമായ…

യാത്രക്കാരുടെ ലഗേജുകൾക്ക് കേടുപാടുകൾ വന്നാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

റിയാദ് : യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, ചെയ്താൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ . യാത്രക്കാർക്ക് നഷ്ടപരിഹാരമായി 6000 റിയാൽ വരെ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. കുറഞ്ഞ നഷ്ടപരിഹാരം…

വിസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രസവ ചെലവും ഇൻഷുറൻസ് പരിരക്ഷയും

റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവച്ചെലവും, അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പോളിസി കാലയളവിൽ ഗർഭധാരണത്തിനും അടിയന്തര പ്രസവത്തിനും പരമാവധി 5,000 റിയാൽ വരെ പരിരക്ഷ ലഭിക്കും.…

തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം;സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ മുടിയോ കഴുത്തോ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റ് വക്താവ് മുഹമ്മദ് അൽ…

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ്…

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അനുസൃതമായാണിത്. കൂടുതൽ എണ്ണ വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം സൗദി…

വിദ്വേഷ പരാമർശത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് സൗദി ദിനപത്രം

യാംബു: മഹാത്മാ ഗാന്ധിയെ കുറിച്ച് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ മതനിന്ദയ്ക്ക് മറുപടിയുമായി പ്രമുഖ സൗദി ദിനപത്രം. വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും ഈ വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുമ്പോഴും…

ഇന്തൊനീഷ്യ-സൗദി യാത്രാ നിരോധനം പിൻവലിച്ചു

റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള സൗദി പൗരൻമാരുടെ പ്രത്യക്ഷവും പരോക്ഷവുമായ യാത്രയ്ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും നിരീക്ഷിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു. 2021 ജൂലൈ 12 ന്…

സൗദി ആരോഗ്യമന്ത്രാലയം ഹജ്ജ് തീർഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സൗദി: ഈ വർഷത്തെ ഹജ്ജിന് ആവശ്യമായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും സൗദി ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) പ്രഖ്യാപിച്ചു. സൗദി MoH അംഗീകൃത കോവിഡ് -19 വാക്സിന്റെ കുറഞ്ഞത് രണ്ട് ഷോട്ടുകളെങ്കിലും സ്വീകരിച്ച, പ്രായം 65 വയസ്സിൽ താഴെയുളളവരായിരിക്കണം എന്നതാണ് അവയിൽ ആദ്യത്തേത്.…

നിശ്ചിത സമയത്തിനുള്ളിൽ തിരികെയെത്താവർക്ക് മൂന്ന് വർഷം പ്രവേശന വിലക്കേർപ്പെടുത്താൻ സൗദി

സൗദി : സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിലെത്തി നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് പാസ്പോർട്ട് അധികൃതർ അറിയിച്ചു. എക്സിറ്റ് റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തവർക്ക് സൗദി അറേബ്യ മൂന്ന്…