Tag: Samastha Kerala Jem Iyyathul Ulema

‘സ്പോർട്സ് വേറെ, മതം വേറെ’; കൂട്ടിക്കുഴയ്ക്കരുതെന്ന് കായികമന്ത്രി

തിരുവനന്തപുരം: സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. “സ്പോർട്സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്‍റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. താരാരാധന കായിക പ്രേമികളുടെ വികാരമാണെന്നും” മന്ത്രി പറഞ്ഞു. ഒരു വിശ്വാസിക്ക്…

ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് തടയാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

താരാരാധന നടത്താൻ അവകാശമുണ്ട്; തീരുമാനം വ്യക്തികളുടേത്, മതസംഘടനകളുടേതല്ലെന്ന് മന്ത്രി

കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.…

ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്…