Tag: Salary

ശമ്പളത്തിന് പകരം കൂപ്പൺ ;സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന് പകരമായി കൂപ്പൺ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ മുന്നിൽ കോടതിയെ അപകീർത്തിപ്പെടുത്താനാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ്…

ജീവനക്കാർക്ക് ശമ്പളം കൃത്യമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി എം.ഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുമെന്ന് കെഎസ്ആര്‍ടിസി .എം.ഡി ബിജു പ്രഭാകർ പറഞ്ഞു. യൂണിയനുകളുമായി ചർച്ച നടത്തി വരികയാണ്. കെഎസ്ആര്‍ടിസിയിലെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് നിർത്തലാക്കുമെന്നും ജൂണിലെ കുടിശ്ശികയുള്ള ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുമ്പ് പൂർത്തിയാക്കുമെന്നും ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ്…

കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി അതിരൂക്ഷം: ജൂണിലെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ

കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ 30 കോടി രൂപയാണ് വേണ്ടത്. ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിലും ആശങ്കയുണ്ട്. ജൂലൈ മാസത്തെ ശമ്പളം ജൂലൈ അഞ്ചിന്…

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ്…

ധാരണാപത്രം പുതുക്കിയില്ല; കെഎസ്ആർടിസി പെൻഷൻ കിട്ടാതെ 41,000 പേർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂലൈ മാസത്തെ പെൻഷൻ കിട്ടാതെ കഷ്ടപ്പെടുന്നത് 41,000 ജീവനക്കാർ. സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേരുടെ പെൻഷൻ മുടങ്ങിയത്. പെൻഷൻ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കെ.എസ്.ആർ.ടി.സി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ജൂൺ…

കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച മുതൽ: ആദ്യം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഈ ശനിയാഴ്ച ആരംഭിക്കും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകും. 50 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിച്ചത്. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി…

വൈദ്യുതി ബോര്‍ഡിലെ തസ്‌തികകള്‍ വെട്ടിക്കുറച്ച് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ മൂവായിരത്തിലധികം തസ്തികകൾ റഗുലേറ്ററി കമ്മിഷൻ വെട്ടിക്കുറച്ചു. നിയമനം നൽകിയതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ മൂവായിരത്തിലധികം ഒഴിവുകളാണ് കമ്മിഷൻ നീക്കം ചെയ്യുന്നത്. ആറ് മാസത്തിനകം മാനവ വിഭവശേഷി വിലയിരുത്തണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചു. 2027 വരെ 33,371 തസ്തികകൾക്ക്…

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30…

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം…