Tag: Sachin Pilot

പൈലറ്റിനെതിരെ ഗെഹ്ലോട്ട്; അഭിമുഖത്തിൽ ചതിയനെന്ന് വിശേഷിപ്പിച്ചത് 6 തവണ

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സച്ചിൻ പൈലറ്റ് ചതിയനാണെന്നും 10 എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത അദ്ദേഹത്തെ ഹൈക്കമാൻഡിന് മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു. ‘ഒരു ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ…

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ…

ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? ഇന്ന് തീരുമാനം ആയേക്കും

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. അശോക് ഗെഹ്ലോട്ടിന്‍റെ രാജി ഏറെക്കുറെ ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ…

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ട് സമ്മതിച്ചതായാണ്…

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

കൊച്ചി: രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…

സച്ചിനെ വെട്ടാൻ ഗെഹ്ലോട്ട്?; ഇന്ന് രാത്രി 10ന് എംഎൽഎമാരുടെ യോഗം

ജയ്പുർ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി 10 മണിക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് ബുധനാഴ്ച ന്യൂഡൽഹിയിലേക്ക് തിരിക്കും. അതേസമയം, യോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് എം.എൽ.എമാരെ അറിയിച്ചിട്ടില്ല. പാർട്ടി…