Tag: Sabarimala

ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്

ശബരിമല: ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്. 87,474 ഭക്തരാണ് ഇന്ന് സന്നിധാനത്ത് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. അപ്പം അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ ശബരിമലയിലേക്ക്…

ലേലവ്യവസ്ഥകള്‍ ലംഘിച്ച് ശബരിമലയില്‍ പെപ്‌സി വില്‍പ്പന

ശബരിമല: ആറ് വർഷം മുമ്പ് കോടതി ഉത്തരവിലൂടെ കൊക്കകോള നിരോധിച്ചിട്ടും ശബരിമലയിൽ പെപ്സിയുടെ അനധികൃത വിൽപ്പന. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ക്യൂ കോംപ്ലക്സുകൾക്ക് മുന്നിലാണ് ഇത്. ശബരിമലയിൽ കുപ്പിവെള്ള നിരോധനത്തിന്‍റെ മറവിൽ ശീതളപാനീയ കുത്തകകൾ പ്രവേശിക്കുന്നതിന്‍റെ രണ്ടാമത്തെ ഉദാഹരണമായി ഇത് മാറുകയാണ്.…

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ മാത്രമേ കരാർ എടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമായ അരവണ ടിൻ നൽകുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കോടതിയുടെ…

ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡൽഹി : ശബരിമലയിലെ തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. 2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.…

കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരികെയും അയ്യപ്പഭക്തരെ…

ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം; ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും

പത്തനംതിട്ട: ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ദർശന സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം 3 മണിക്ക് നട തുറക്കും. നേരത്തെ, രാവിലെയുള്ള ദർശന സമയവും രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. ക്യൂ നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുമാണ്…

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ച; മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ തിരക്ക് കുറവ്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. ഇന്ന് 48,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ലധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നടപന്തലിലും സോപാനത്തും മുൻ ദിവസങ്ങളെ…

തീര്‍ത്ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി 

എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ്…

ശബരിമല തീർത്ഥാടനത്തിനൊരുങ്ങി എരുമേലി; ഹരിതചട്ടങ്ങൾ പാലിച്ച് ഹോട്ടലുകൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ഹരിത നിയമങ്ങൾ പാലിച്ച് എരുമേലി. പ്ലാസ്റ്റിക് നിരോധനം മൂലം ഹോട്ടലുകളിലും മറ്റും സ്റ്റീൽ ഗ്ലാസുകളും സ്റ്റീൽ പാത്രങ്ങളും മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. ലീഗൽ മെട്രോളജി വിഭാഗവും…

ശബരിമലയിലേക്ക് ഹെലികോപ്റ്റർ; പരസ്യത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുമതി നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി. പ്രത്യേക സിറ്റിംഗിൽ ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്‍റെ…