Tag: Russia-Ukraine

മധ്യ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം

യുക്രൈൻ: മധ്യ യുക്രൈൻ നഗരമായ ക്രോപിവ്നിറ്റ്സ്കിക്ക് നേരെ റഷ്യൻ ആക്രമണം. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്കാദമിയിലെ ഹാംഗറുകളിൽ രണ്ട് മിസൈലുകൾ പതിച്ചതായി കിറോവോഹ്രാദ് മേഖലയിലെ ഗവർണർ…

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു…

ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചു പണിയുമായി പുടിൻ: റഷ്യയ്ക്ക് പുതിയ ബഹിരാകാശ മേധാവി

ഉന്നത വിഭാഗങ്ങളിൽ അഴിച്ചുപണിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷന്‍റെ തലവനായി യൂറി ബോറിസോവ് ചുമതലയേൽക്കും. ആയുധ വ്യവസായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉപപ്രധാനമന്ത്രിയാണ് ബോറിസോവ്. ദിമിത്രി റോഗോസിനെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. നേരത്തെ…

‘ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞു’: ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈനിലെ റഷ്യയുടെ അധിനിവേശം ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിച്ചതായി വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം റഷ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തടഞ്ഞതാണ്. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി അവതാളത്തിലാണ്. ഇത് റഷ്യയുടെ അജണ്ടയ്ക്ക്…

യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠനം വാഗ്ദാനം ചെയ്ത് റഷ്യ

തിരുവനന്തപുരം: യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠിക്കാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങൾ നഷ്ടപ്പെടാതെ…

റഷ്യന്‍ പീരങ്കിപ്പടയെ നേരിടാന്‍ യുക്രൈന് ബ്രിട്ടന്റെ ദീര്‍ഘദൂര മിസൈലുകള്‍

റഷ്യയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഉക്രൈൻ ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നു. ദീർഘദൂര പീരങ്കി ആക്രമണങ്ങളെ ചെറുക്കാൻ കഴിയുന്ന 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം 270 മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ് സംവിധാനമാണ് ബ്രിട്ടൻ യുക്രൈന് നൽകുക. ഉക്രൈൻ ദീർഘദൂര മിസൈൽ…

റഷ്യ യുക്രൈനിലെ 113 പള്ളികൾ തകർത്തു

റഷ്യൻ ഷെല്ലാക്രമണത്തിൽ ഇതുവരെ 113 പള്ളികൾ തകർക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികൾ റഷ്യൻ അധിനിവേശകാലത്ത് തകർന്നുവീണു. 1991നു ശേഷം നിർമ്മിച്ചവയും നശിപ്പിക്കപ്പെട്ട പള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം, കിഴക്കൻ…