Tag: Russia

നൊബേൽ സമ്മാന ജേതാവിനോട് പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ

മോസ്കോ: നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനോട് സമ്മാനം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ തലവനായ യാൻ റാഷിൻസ്കി കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സർക്കാരിന്റെ സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്കാരം നിരസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും…

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ മന്ത്രി. പാശ്ചാത്യ ശക്തികളുടെ നിയന്ത്രണങ്ങൾ ലംഘിച്ച് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനെതിരെ…

ബാസ്‍കറ്റ്ബോള്‍ താരം ബ്രിട്‍നിയെ മോചിപ്പിച്ചു; ആയുധവ്യാപാരിയെ റഷ്യ‍യ്ക്ക് കൈമാറി യുഎസ്

ദുബായ്: “മരണത്തിന്‍റെ വ്യാപാരി” എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരനായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് കൈമാറിയ ശേഷം ബാസ്ക്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രെയ്നറെ അമേരിക്ക മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയിലാണ് രണ്ടുപേരെയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ബ്രിട്ട്നി ഗ്രെയ്നർ സുരക്ഷിതയാണെന്നും യു.എ.ഇയിൽ നിന്ന് പുറപ്പെട്ടെന്നും…

സൈനിക താവളം ആക്രമിച്ച് ഉക്രൈൻ; മിസൈൽ കൊണ്ട് മറുപടി പറഞ്ഞ് റഷ്യ

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ആണവായുധങ്ങൾ ഉൾപ്പെടെയുള്ള ബോംബറുകൾ സൂക്ഷിച്ചിരിക്കുന്ന…

വ്ളാഡിമിർ പുടിന്‍ കോണിപ്പടിയില്‍ നിന്ന് വീണു; ആരോഗ്യസ്ഥിതി മോശമെന്നും സൂചന

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കാൽ വഴുതി കോണിപ്പടിയിൽ നിന്ന് വീണതായി റിപ്പോർട്ട്. മോസ്കോയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഭവം. നേരത്തെ പുടിന്‍റെ അനാരോഗ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുടിൻ കാൽ വഴുതി വീഴുകയായിരുന്നു. വീണയുടൻ പുടിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ…

അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു

മോസ്കോ: അല്ലു അർജ്ജുൻ നായകനായെത്തിയ ‘പുഷ്‌പ ദി റൈസ്’ വിവിധ ഭാഷകളിൽ വലിയ വാണിജ്യ വിജയമായിരുന്നു. ഭാഷയുടെ അതിരുകൾക്കപ്പുറം വലിയ തരംഗം സൃഷ്ടിച്ച പുഷ്പ ഡിസംബർ എട്ടിന് റഷ്യയിൽ മെഗാ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ ഒന്നിന് മോസ്കോയിലും ഡിസംബർ മൂന്നിന് സെന്‍റ്…

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിംഗ്…

കൈകൾക്ക് ‘പർപ്പിൾ’ നിറം; വ്ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡൂയസ് കനേലും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പുടിന്‍റെ ആരോഗ്യനില ചർച്ചയാകുന്നു. ചർച്ചയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചത്. പുട്ടിന്‍റെ കൈകളുടെ നിറം അസാധാരണമാംവിധം…

പോളണ്ടിൽ പതിച്ചത് ഉക്രൈൻ സേനയുടെ മിസൈൽ; ഉത്തരവാദി റഷ്യയെന്ന് നാറ്റോ

വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഉക്രൈന്റെ മിസൈലാണെങ്കിലും റഷ്യയാണ് യഥാർത്ഥ കുറ്റവാളിയെന്ന്…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…